ബ്യൂണസ് ഐറിസ്: മാറഡോണ എന്ന ഇതിഹാസ താരം ലോകത്തോടു വിടപറഞ്ഞു. ലോകം ആരാധനയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ ദൈവമായിരുന്നു മാറഡോണ. അര്‍ജന്റീനക്കാര്‍ക്ക് മാറഡോണയെന്നാല്‍ ജീവനായിരുന്നു. വെറും ആരാധനയ്ക്ക്പ്പുറം മാറഡോണയെന്ന ഇതിഹാസ കളിക്കാരന്റെ കാലഘട്ടത്തില്‍ ജീവിച്ചു എന്ന് പോലും അഭിമാനം കൊള്ളുന്ന ജനങ്ങളാണ് അര്‍ജന്റീനയില്‍.
നവംബര്‍ 25 ന് ഈ ഇതിഹാസ താരം ലോകത്തോട് വിടപറഞ്ഞ് കളിലോകം വിട്ടപ്പോള്‍ പൊട്ടിക്കരഞ്ഞവര്‍ ധാരാളം. കാസ റോസാഡ കൊട്ടാരത്തില്‍ തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്കു കാണുവാന്‍ ലക്ഷങ്ങളുടെ ജനസാഗരമാണ് എത്തിചേര്‍ന്നത്. മാറഡോണയുടെ കടുത്ത ആരാധാനകളായ ബ്യൂണസ് ഐറിസില്‍ ഒരാള്‍ ഉണ്ട്. വാള്‍ട്ടര്‍ റോട്ടുണ്‍ഡോ. അദ്ദേഹം മാറഡോണയുടെ കടുത്ത ആരാധകനായിരുന്നു. 1990 ലോക കപ്പില്‍ അര്‍ജന്റിന പരാജയപ്പെട്ടപ്പോള്‍ മറഡോണ കരഞ്ഞു. ആ കരച്ചില്‍ കണ്ട ഹൃദയം തകര്‍ന്ന വാള്‍ട്ടര്‍ ഒരു തീരുമാനമെടുത്തു. തനിക്ക് കുഞ്ഞുണ്ടായാല്‍ മാറഡോണയുടെ പേരിടുമെന്ന്.
എന്നാല്‍ 2011 ല്‍ തനിക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടായപ്പോള്‍ രണ്ട് പെണ്‍കുട്ടികളായി. അപ്പോഴും വാള്‍ട്ടര്‍ തന്റെ ആരാധനയും തീരുമാനവും മാറ്റാന്‍ തയ്യാറായില്ല. അദ്ദേഹം തന്റെ ഇരട്ട കുട്ടികള്‍ക്ക് മാറഡോണയുടെ പേര് മുറിച്ചു നല്‍കി. ഒരാളെ ‘മാറ’ യും രണ്ടാമത്തെയാണ് ‘ഡോണ’യുമായി. ഇപ്പോള്‍ വീട്ടില്‍ മാറഡോണ ഒരുമിച്ചുമായി. അത്യപൂര്‍വ്വമായ ഈ പേരിടല്‍ മാറഡോണ മരിച്ചതോടെ മാധ്യമങ്ങള്‍ ശ്രദ്ധിച്ച് അപൂര്‍വ്വ വാര്‍ത്തകളില്‍ ഇടം നേടി.
(ചിത്രങ്ങള്‍ കടപ്പാട് : റോയിറ്റേഴ്‌സ്)
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…