കൊല്‍ക്കത്ത: ദീപാവലി ആഘോഷങ്ങള്‍ രാജ്യമെങ്ങും നടക്കുന്നതിനിടെ കൊല്‍ക്കത്തയില്‍ അതിദാരുണമായ തീപിടുത്തത്തില്‍ നിരവധി വീടുകളും മറ്റും കത്തി നശിച്ചു. ന്യൂടൗണിലെ നിവേദിതാ പള്ളിയ്ക്ക് സമീപമുള്ള ചേരി പ്രദേശത്താണ് ശനിയാഴ്ച വന്‍ തീപിടുത്തമുണ്ടായത്. റിപ്പോര്‍ട്ടനുസരിച്ച് ധാരാളം വിടുകളും മറ്റും കത്തി നശിച്ചു. അപകടത്തില്‍ ഇതുവരെ ആളപായം ഉണ്ടായതായി പ്രധമിക വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എങ്കിലും നാശനഷ്ടം കനത്തതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഈ അടുത്ത ദിവസങ്ങളിലായി കൊല്‍ക്കത്തയില്‍ സംഭവിക്കുന്ന രണ്ടാമത്തെ തീപിടുത്തമാണ്. നവംബര്‍ 10 ന് ടോപ്‌സിയ മേഖലയിലെ ചേരിപ്രദേശത്തും സമാന രീതിയിലുള്ള തീപിടുത്തം ഉണ്ടായിട്ടുണ്ട്. അന്ന് ഉദ്ദേശം ഇരുപതോളം കുടിലുകളാണ് കത്തി നശിച്ചത്. ഇന്ന് ദീപാവലി ആഘോഷത്തിനിടെ പടക്കങ്ങള്‍ കത്തിച്ചപ്പോള്‍ തീപ്പൊരി വീണ് അപകടം ഉണ്ടാവാനാണ് സാധ്യത കൂടുതലെന്ന് പോലിസ് അറിയിച്ചു. അധികാരികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ മാര്‍ഗ്ഗങ്ങളും നോക്കുന്നതായി പോലിസ് വ്യക്തമാക്കി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…