ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്റർ (അഡ്മിൻ) ഗ്രൂപ്പിലെ ഒരു അംഗം പോസ്റ്റുചെയ്യുന്ന ഏതെങ്കിലും ആക്ഷേപകരമായ ഉള്ളടക്കത്തിന് ഉത്തരവാദിയായിരിക്കില്ലെന്ന് ബോംബെ ഹൈക്കോടതി. വാട്സ്ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്ററില്‍ ആരോപിക്കാനാവില്ലെന്നും ജസ്റ്റിസ് എസ്‌എ ഹക്ക്, ജസ്റ്റിസ് എംഎ ബോർക്കർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറയുന്നു.
ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍വന്ന അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ ഗ്രൂപ്പ് അംഗമായ സ്ത്രീ അഡ്മിനെതിരെ പരാതി കൊടുത്തിരുന്ന കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ വിധി.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്‌മിന് ഗ്രൂപ്പിൽ പോസ്റ്റുചെയ്യുന്നതിന് മുമ്പ് ഉള്ളടക്കം നിയന്ത്രിക്കാനോ മോഡറേറ്റ് ചെയ്യാനോ സെൻസർ ചെയ്യാനോ അധികാരമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഗ്രൂപ്പ് ഉണ്ടാക്കുക, അംഗങ്ങളെ ചേര്‍ക്കുക, ഒഴിവാക്കുക, ഉചിതമല്ലാത്ത പോസ്റ്റുകള്‍ എടുത്തുകളയുക തുടങ്ങിയ പരിമിതമായ അധികാരങ്ങളെ ഗ്രൂപ്പ് അഡ്മിനുള്ളൂവെന്നും ആ ഗ്രൂപ്പില്‍ വരുന്ന കാര്യങ്ങളുടെയെല്ലാം പൊതു ഉത്തരവാദിത്തം അഡ്മിന് ഏറ്റെടുക്കാനാവില്ലെന്നും കോടതി അറിയിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…