ലക്നൗ: ഉത്തർപ്രദേശിലെ ഡിയോറ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ജനിച്ച കുട്ടിക്കാണ് മാതാപിതാക്കൾ ലോക്ക്ഡൗൺ എന്ന് പേരിട്ടത്.
‘അവൻ ജനിച്ചത് ലോക്ക്ഡൗൺ സമയത്താണ്, മാത്രമല്ല കൊറോണ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക്ഡൗണിന് നന്ദി സൂചകമായി കൂടിയാണ് കുട്ടിക്ക് ഇങ്ങനൊരു പേര് നൽകാൻ തീരുമാനിച്ചത്’-കുട്ടിയുടെ പിതാവ് പവൻ പറഞ്ഞു.
സ്വന്തം താത്പര്യങ്ങളേക്കാൾ കൂടുതൽ പ്രാധാന്യം ദേശീയ താത്പര്യങ്ങൾക്ക് നൽകണമെന്ന് ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ് കുട്ടിക്ക് ഈ പേരു നല്‍കിയതെന്നും പിതാവ് പറയുന്നു.
കുട്ടിയെ കാണാൻ വരുന്ന എല്ലാ ബന്ധുക്കളോടും ലോക്ക്ഡൗൺ കാലം കഴിഞ്ഞ് വന്നാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്. കുട്ടി ജനിച്ചതിന്റെ എല്ലാ ആഘോഷങ്ങളും ലോക്ക്ഡൗണിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളുവെന്നും കുട്ടിയുടെ പിതാവ് പവൻ പറഞ്ഞു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…