Categories: India

കൊറോണ വൈറസ്; ആരോഗ്യപ്രവര്‍ത്തകർക്ക് ആശ്വാസമേകി ഡല്‍ഹി സര്‍ക്കാര്‍; ജീവഹാനി സംഭവിച്ചാല്‍ കുടുംബത്തിന് 1 കോടിരൂപ …!!

ന്യൂഡല്‍ഹി: കൊറോണ വൈറസ് അതിഭീകരമാം വിധം രാജ്യമാകെ  വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗികളുടെ പരിപാലനത്തില്‍ മുന്‍പില്‍ നിലകൊള്ളുന്ന ആരോഗ്യപ്രവര്‍ത്തകരുടെ  ജീവിതവും ആശങ്കയിലാണ്.  രോഗികളുടെ പരിപാലനത്തോടൊപ്പം  സ്വന്തം സുരക്ഷയിലും ഇവര്‍ക്ക് ശ്രദ്ധിച്ചേ തീരൂ.

അതേസമയം, നിരവധി ആരോഗ്യ  പ്രവര്‍ത്തകര്‍ക്ക്  കൊറോണ വൈറസ് ബാധയുണ്ടാവുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഡല്‍ഹിയില്‍ മൊഹല്ല ക്ലിനിക്കില്‍  സേവനം ചെയ്യുന്ന 2 ഡോക്ടര്‍മാര്‍ക്ക്  കഴിഞ്ഞ ദിവസങ്ങളില്‍  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍, ഇന്ന് 3 ഡോക്ടര്‍മാര്‍ക്ക് കൂടി  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ ഇതിനോടകം 5   ഡോക്ടര്‍മാര്‍ക്ക്  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ഡല്‍ഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന വനിതാ  ഡോക്ടര്‍ക്കും നോർത്ത് കാമ്പസിലെ വല്ലഭായ് പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന അവരുടെ  ഭര്‍ത്താവിനുമാണ്  ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ, ഡല്‍ഹി  കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന  മറ്റൊരു ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.

ഡോക്ടര്‍മാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി ആതുരസേവനരംഗത്തെ പ്രമുഖരുമായി ആശയ വിനിമയം നടത്തി. 

അതേസമയം, ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ നിര്‍ണ്ണായക പ്രഖ്യാപനമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ നടത്തിയിരിയ്ക്കുന്നത്.

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ സഹായ ധനം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍  പ്രഖ്യാപിച്ചു. 

‘കൊറോണ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍, അവര്‍ ശുചീകരണത്തൊഴിലാളികളോ ഡോക്ടര്‍മാരോ നഴ്സുമാരോ ആകട്ടെ. അവര്‍ ചെയ്ത സേവനത്തോടുള്ള ബഹുമാനാര്‍ഥം കുടുംബാംഗങ്ങള്‍ക്ക് ഒരുകോടി രൂപ നല്‍കും. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ പരിഗണന ലഭിക്കു൦,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യപ്രവര്‍ത്തകര്‍ സൈനികരെക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകരെ ഡല്‍ഹി സര്‍ക്കാര്‍ കൈവെടിയില്ല എന്ന ഉറപ്പാണ്‌ ഈ പ്രഖ്യാപനത്തിലൂടെ നല്‍കിയിരിക്കുന്നത്.

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

10 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

12 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago