കൊല്ലം: പള്ളിക്കല്‍ പ്രദേശത്തെ നിവാസികളെ ഒന്നടങ്കം ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന കരടി ഇന്നലെ രാത്രി ഫോറസ്റ്റ് കെണിയില്‍ കുടുങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ചുറ്റിക്കറങ്ങിയ കരടി നാട്ടുകാര്‍ക്ക് ഭീതി ജനിപ്പിച്ചിരുന്നു. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുവാന്‍ പോലും പലരും പേടിച്ചിരുന്നു. തുടര്‍ന്ന് ഫോര്‍സ്റ്റു ഡിപ്പാര്‍ട്ട്‌മെന്റുകാര്‍ വന്ന് കെണി ഒരുക്കി, ഇന്നലെ രാത്രി ഫോറസ്റ്റ് കെണിയില്‍ ഭീകരന്‍ കരടി കുടുങ്ങുകയും ചെയ്തു.
കരടി ശല്ല്യം കാരണം ആളുകള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്നിരുന്നതിനാല്‍ കഴിഞ്ഞ നാലഞ്ചു ദിവസമായി കാലത്തുള്ള റബ്ബര്‍ ടാപ്പിങ് പോലും നിര്‍ത്തിവയ്ക്കാന്‍ ഫോറസ്റ്റു ഗാര്‍ഡുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പള്ളിക്കല്‍-കാട്ടുപുതുശ്ശേരി റോഡില്‍ പലവക്കോട് കെട്ടിടം മുക്കില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഒരുക്കിയ കൂട്ടിലാണ് ഇന്നലെ രാത്രി കരടിവന്നു പെട്ടത്.
പൊതുവേ ഉള്‍ക്കാടുകളില്‍ മാത്രം കണ്ടെത്താറുള്ള കരടി എങ്ങിനെയാണ് ഇത്രയും ജനസാന്ദ്രതയുള്ള പ്രദേശത്ത് എത്തിയത് എന്നതില്‍ പോലീസുകാരും നാട്ടാകരും ഒരുപോലെ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. അഞ്ചല്‍ ഫോറസ്റ്റ് റെയ്ഞ്ചര്‍ ഓഫീസര്‍ ബി.ആര്‍.ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരടിയെ കുടുക്കിയത്. കരടിയെ വെടിവെച്ചു പിടിക്കാന്‍ ഓര്‍ഡറായി നില്‍ക്കവേയാണ് കരടി കെണിയില്‍ വന്നുപെട്ടത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…