ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ സന്ദര്‍ശനം റദ്ദാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതോടെ ഇന്ത്യയിലെ റിപ്പബ്‌ളിക് ദിനത്തിന്റെ ദിവസം അതിഥിയായി ബോറിസ് ജോണ്‍സണ്‍ ഉണ്ടാവില്ലെന്ന് തീരുമാനമായി.
ബ്രിട്ടണില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്ന രണ്ടാം ജനിതകമാറ്റം വന്ന കോവിഡിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി തന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്ന് റൊയിറ്റേഴ്‌സ് മാധ്യമ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സന്ദര്‍ശനം റദ്ദാക്കിയതായി ഇന്ത്യന്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി ബ്രിട്ടീഷ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഇന്ന് കാലത്തു മുതല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് പ്രത്യേകിച്ച് മുടക്കങ്ങള്‍ ഒന്നുമില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് അന്തിമ തീരുമാനം ബോറിസിന്റെ ഓഫീസില്‍ നിന്നും പ്രഖ്യാപിച്ചത്. എന്നാല്‍ കര്‍ഷക സമരനേതാക്കള്‍ നേരത്തേ ബോറിസ് സന്ദര്‍ശനത്തെ ശക്തമായി എതിര്‍ക്കുകയും ബ്രിട്ടീഷ് എംബസിക്ക് സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും മറ്റും ചെയ്തിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…