Buzz News

ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ സന്ദര്‍ശനം റദ്ദാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതോടെ ഇന്ത്യയിലെ റിപ്പബ്‌ളിക് ദിനത്തിന്റെ ദിവസം അതിഥിയായി ബോറിസ് ജോണ്‍സണ്‍ ഉണ്ടാവില്ലെന്ന് തീരുമാനമായി.

ബ്രിട്ടണില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്ന രണ്ടാം ജനിതകമാറ്റം വന്ന കോവിഡിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി തന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്ന് റൊയിറ്റേഴ്‌സ് മാധ്യമ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സന്ദര്‍ശനം റദ്ദാക്കിയതായി ഇന്ത്യന്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി ബ്രിട്ടീഷ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഇന്ന് കാലത്തു മുതല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് പ്രത്യേകിച്ച് മുടക്കങ്ങള്‍ ഒന്നുമില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് അന്തിമ തീരുമാനം ബോറിസിന്റെ ഓഫീസില്‍ നിന്നും പ്രഖ്യാപിച്ചത്. എന്നാല്‍ കര്‍ഷക സമരനേതാക്കള്‍ നേരത്തേ ബോറിസ് സന്ദര്‍ശനത്തെ ശക്തമായി എതിര്‍ക്കുകയും ബ്രിട്ടീഷ് എംബസിക്ക് സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും മറ്റും ചെയ്തിരുന്നു.

Newsdesk

Recent Posts

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

22 mins ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

20 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago