ന്യൂഡല്‍ഹി: ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ മാസങ്ങളായി നീണ്ടു നിന്നിരുന്ന കര്‍ഷക സമരങ്ങള്‍ക്ക് താല്‍ക്കാലികമായി ഒരു തീരുമാനം ഇനിയും വന്നില്ല. പത്താം തവണ നടത്തിയ ചര്‍ച്ചകളും പരാജയമായി. കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷമായി മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും സത്യവാങ്മൂലത്തില്‍ ഇത് സുപ്രീംകോടതിയെ അറിയിക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
തീരുമാനത്തെ കാര്‍ഷിക കര്‍ഷക യൂണിയനുകള്‍ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് ആഴ്ച നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ഒരു ഹിയറിംഗിന് ഉത്തരവിട്ടിരുന്നു. നിയമം ഒറ്റയടിക്ക് തങ്ങള്‍ക്ക് പിന്‍വലിക്കാന്‍ കഴിയില്ലെന്നും അതിനു വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ഷക സമരനേതാക്കളുടെ ഭാഗത്തു നിന്നും അനുകൂലമായ തീരുമാനങ്ങളോ ചര്‍ച്ചകളോ ഒന്നും ഉണ്ടായില്ല. സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പിന്നീട് ആവശ്യമെങ്കില്‍ മറ്റൊരു നിയമം കൊണ്ടാവരാമെന്നുമാണ് അവരുടെ ആവശ്യം.
വിർജീനിയ ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ…
ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ തങ്ങളുടെ 16,000 ജീവനക്കാരെ പിരിച്ചുവിടും. അയർലണ്ടിൽ കമ്പനിയിൽ ഏകദേശം 6,500 പേർ ജോലി ചെയ്യുന്നു.…
ചന്ദ്ര കൊടുങ്കാറ്റിനെ തുടർന്ന് കൂടുതൽ പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്. രാവിലെ…
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.…
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…