കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഉരുവച്ചാലിലാണ് സംഭവം നടന്നത്. അപ്രതീക്ഷിതമായി ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂളിന്റെ മുന്നില്‍ നിന്നും ഒരു കരിമൂര്‍ഖന്‍ ഫണമെടുത്ത് തലപ്പൊക്കിയതോടെ നാടകീയമായി യാത്രികര്‍ രക്ഷപ്പെട്ടു. ബേക്കറി ജീവനക്കാരായ നിഹാലും ഷഹീറുമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ബേക്കറി ജോലികഴിഞ്ഞ് യാത്ര ചെയ്ത് വീട്ടിലേക്ക് തിരിച്ചു പോവുന്ന വഴിയാണ് അപ്രതീക്ഷിതമായി ഇതു സംഭവിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ സംസാരിച്ച് പതുക്കെ വാഹനം ഓടിച്ചു പോവുകയായിരുന്നു നിഹാലും ഷഹീറും. പൊടുന്നനെ ലൈറ്റിന്റെ ഉള്ളില്‍ നിന്നും കരിമൂര്‍ഖന്‍ ഫണമെടുത്ത് തലപൊക്കി. ഓടിച്ചുകൊണ്ടിരുന്ന വാഹനത്തില്‍ നിന്നും പാമ്പ തലപൊക്കിയപ്പോള്‍ യുവാക്കള്‍ പരിഭ്രാന്തരായി.
ഉടനെ വാഹനം അവര്‍ ഉപേക്ഷിച്ച് ചാടി ഓടിമാറി. ഉരുവച്ചാലില്‍ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്നു ഇരുവരും. വാഹനം മറിഞ്ഞു വീണ് ഇവര്‍ നിലവിളിക്കുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് അത്ഭുതമായ കാഴ്ചയാണ് കണ്ടത്. ഉടനെ തന്നെ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ത്താണ് പാമ്പിനെ പുറത്തെടുത്തത്. ഇതിനിടെ വനംവകുപ്പ് വിഭാഗവും സ്ഥലത്ത് എത്തി. പാമ്പിനെ വനത്തിലേക്ക് തന്നെ വിടുമെന്ന് അവര്‍ അറിയിച്ചു.
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…