Buzz News

ഓടിക്കൊണ്ടിരക്കുന്ന സ്‌കൂട്ടറില്‍ നിന്നും മൂര്‍ഖന്‍ തലപൊക്കി: യാത്രികര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഉരുവച്ചാലിലാണ് സംഭവം നടന്നത്. അപ്രതീക്ഷിതമായി ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂളിന്റെ മുന്നില്‍ നിന്നും ഒരു കരിമൂര്‍ഖന്‍ ഫണമെടുത്ത് തലപ്പൊക്കിയതോടെ നാടകീയമായി യാത്രികര്‍ രക്ഷപ്പെട്ടു. ബേക്കറി ജീവനക്കാരായ നിഹാലും ഷഹീറുമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ബേക്കറി ജോലികഴിഞ്ഞ് യാത്ര ചെയ്ത് വീട്ടിലേക്ക് തിരിച്ചു പോവുന്ന വഴിയാണ് അപ്രതീക്ഷിതമായി ഇതു സംഭവിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ സംസാരിച്ച് പതുക്കെ വാഹനം ഓടിച്ചു പോവുകയായിരുന്നു നിഹാലും ഷഹീറും. പൊടുന്നനെ ലൈറ്റിന്റെ ഉള്ളില്‍ നിന്നും കരിമൂര്‍ഖന്‍ ഫണമെടുത്ത് തലപൊക്കി. ഓടിച്ചുകൊണ്ടിരുന്ന വാഹനത്തില്‍ നിന്നും പാമ്പ തലപൊക്കിയപ്പോള്‍ യുവാക്കള്‍ പരിഭ്രാന്തരായി.

ഉടനെ വാഹനം അവര്‍ ഉപേക്ഷിച്ച് ചാടി ഓടിമാറി. ഉരുവച്ചാലില്‍ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്നു ഇരുവരും. വാഹനം മറിഞ്ഞു വീണ് ഇവര്‍ നിലവിളിക്കുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് അത്ഭുതമായ കാഴ്ചയാണ് കണ്ടത്. ഉടനെ തന്നെ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ത്താണ് പാമ്പിനെ പുറത്തെടുത്തത്. ഇതിനിടെ വനംവകുപ്പ് വിഭാഗവും സ്ഥലത്ത് എത്തി. പാമ്പിനെ വനത്തിലേക്ക് തന്നെ വിടുമെന്ന് അവര്‍ അറിയിച്ചു.

Newsdesk

Recent Posts

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

9 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

10 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

12 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

14 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

1 day ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

1 day ago