മഹാരാഷ്ട്ര: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് യാത്രകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ കല്പിച്ചിരിക്കുന്നു. കോവിഡ് വ്യാപനം കൂടുതല്‍ ഉള്ള നാലു സംസ്ഥാനങ്ങളില്‍ നിന്നും വിമാന മാര്‍ഗമോ, ട്രയിന്‍ മാര്‍ഗമോ യാത്ര ചെയ്യുകയാണെങ്കില്‍ ആര്‍.ടി.പി.ആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ഗോവ എന്നിവങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇത്തരത്തിലുള്ള നിര്‍ബന്ധം സര്‍ക്കാര്‍ നടപ്പിലാക്കിയത്.
വിമാനയാത്രക്കാര്‍ക്ക് ചുരുങ്ങിയത് 72 മണിക്കൂര്‍ മുന്‍പെങ്കിലും സ്രവം ടെസ്റ്റിനായി നല്‍കണം. എന്നാല്‍ റോഡു വഴി അതിര്‍ത്തി കടന്നു വരുന്നവരുടെ താപനില പരിശോധിച്ച് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമെ അതിര്‍ത്തി കടക്കുവാന്‍ അനുവദിക്കുകയുള്ളൂ. ഇതിനായി അതാതു കളക്ടര്‍മാര്‍ക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കി.
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രണ്ടാം ഘട്ടം ഉണ്ടായാല്‍ അതൊരു സുനാമിപോലെ പടരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ്താക്കറെ പ്രസ്താവിച്ചിരുന്നു. പലര്‍ക്കും ഇപ്പോഴും അച്ചടക്കം ഒന്നുമില്ല. ഇത്തരത്തില്‍ പെരുമാറുകയാണെങ്കില്‍ കോവിഡ് രണ്ടാംഘട്ടം ഉടനടി വ്യാപകമാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇതോടൊപ്പമാണ് കോവിഡ് വ്യാപനത്തിനുള്ള തത്വര നടപടികളുടെ ഭാഗമായി ഈ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…
പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…
മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…
അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…