gnn24x7

നാലു സംസ്ഥാനങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

0
176
gnn24x7

മഹാരാഷ്ട്ര: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് യാത്രകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ കല്പിച്ചിരിക്കുന്നു. കോവിഡ് വ്യാപനം കൂടുതല്‍ ഉള്ള നാലു സംസ്ഥാനങ്ങളില്‍ നിന്നും വിമാന മാര്‍ഗമോ, ട്രയിന്‍ മാര്‍ഗമോ യാത്ര ചെയ്യുകയാണെങ്കില്‍ ആര്‍.ടി.പി.ആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ഗോവ എന്നിവങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇത്തരത്തിലുള്ള നിര്‍ബന്ധം സര്‍ക്കാര്‍ നടപ്പിലാക്കിയത്.

വിമാനയാത്രക്കാര്‍ക്ക് ചുരുങ്ങിയത് 72 മണിക്കൂര്‍ മുന്‍പെങ്കിലും സ്രവം ടെസ്റ്റിനായി നല്‍കണം. എന്നാല്‍ റോഡു വഴി അതിര്‍ത്തി കടന്നു വരുന്നവരുടെ താപനില പരിശോധിച്ച് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമെ അതിര്‍ത്തി കടക്കുവാന്‍ അനുവദിക്കുകയുള്ളൂ. ഇതിനായി അതാതു കളക്ടര്‍മാര്‍ക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കി.

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രണ്ടാം ഘട്ടം ഉണ്ടായാല്‍ അതൊരു സുനാമിപോലെ പടരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ്താക്കറെ പ്രസ്താവിച്ചിരുന്നു. പലര്‍ക്കും ഇപ്പോഴും അച്ചടക്കം ഒന്നുമില്ല. ഇത്തരത്തില്‍ പെരുമാറുകയാണെങ്കില്‍ കോവിഡ് രണ്ടാംഘട്ടം ഉടനടി വ്യാപകമാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇതോടൊപ്പമാണ് കോവിഡ് വ്യാപനത്തിനുള്ള തത്വര നടപടികളുടെ ഭാഗമായി ഈ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here