Doctor show COVID 19 vaccine for prevention and treatment new corona virus infection(COVID-19,novel coronavirus disease 2019 or nCoV 2019
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് സിറം വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനേഷന്റെ തയ്യാറായ പത്തുകോഡി ഡോസ് ഡിസംബറോടെ വിതരണത്തിന് തയ്യാറായി പുറത്തിറക്കുമെന്ന് സിറം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നിലിവില്‍ അവസാനഘട്ടത്തിലാണ് വാക്‌സിനേഷന്‍ പരീക്ഷണങ്ങള്‍ നില്‍ക്കുന്നത്. അനുമതി ലഭിച്ചാല്‍ ഉടനെ തന്നെ മാര്‍ക്കറ്റിലേക്ക് പത്തുകോടി പുറത്തിറക്കാന്‍ പാകത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്നും സിറം പറഞ്ഞു.
ജനങ്ങളിലേക്ക് സര്‍ക്കാരിന്റെ സഹകരണത്തോടെ എത്തിക്കുവാന്‍ വേണ്ട അടിയന്തിര ഉത്തരവ് ഉടനെ ലഭിക്കുമെന്ന് സിറം ഇന്‍സ്റ്റീറ്റിയൂട്ട് സി.ഇ.ഒ അദാര്‍ പൂനവാല പ്രഖ്യാപിച്ചു. പ്രത്യേക പരിഗണനയിലാവും സിറത്തിനുള്ള അനുമതി തയ്യാറാവുക എന്നും അദ്ദേഹം വ്യക്തമാക്കി. ആരംഭ ഘട്ടത്തില്‍ വിതരണത്തിന് പ്രാധാന്യം നല്‍കുക പരിപൂര്‍ണ്ണമായും ഇന്ത്യയിലായിരിക്കും. 2021 മുതല്‍ ഇന്ത്യയിലും മറ്റു ദരിദ്രരാഷ്ട്രങ്ങളിലും 50-50 തോതിലായിരിക്കും വിതരണാനുമതി ഉണ്ടാവുക. ഇതുവരെ അസ്ട്രാസെനാക വാക്‌സിന്റെ 40 ലക്ഷം ഡോസുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞുവെന്നാണ് സിറം വ്യക്തമാക്കുന്നത്.
ഓക്‌സ്‌ഫോര്‍ഡ് കമ്പനി വികസിപ്പിച്ച വാക്‌സിനേഷന്‍ യു.കെ.യിലെ അസ്ട്രാസെനാക കമ്പനിയാണ് വ്യാവസായികപരമായി നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും. ഇവയുമായി സഹകരിച്ചാണ് പൂന ആസ്ഥാനമായ സിറം വാക്‌സിന്‍ വികസിപ്പിച്ചതും വിതരണത്തിന് തയ്യാറാവുന്നതും. വാക്‌സിന്റെ അവസാന ഘട്ടം പരിപൂര്‍ണ്ണമായും വിജയമായിരിക്കുമെന്നും അതിനായി 1500 ഓളം പേര്‍ തയ്യാറായിട്ടുണ്ടെന്നും രാജ്യത്തിന്റെ 15 കേന്ദ്രങ്ങളിലായാണ് പരീക്ഷണമെന്നും സിറം വ്യക്തമാക്കി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…