മുംബൈ: ബോളിവുഡിന്റെ താരറാണിയെന്ന് വിശേഷിപ്പക്കാവുന്ന ദീപികാ പദുകോണ്‍ ഈ 2021 പുതുവര്‍ഷത്തില്‍ തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലെ എല്ലാ മുന്‍കാല പോസ്റ്റുകളും കളഞ്ഞു. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന്റെ ഒരു വോയ്‌സ് ക്ലിപ്പും, അവധിക്കാലം പങ്കിടുന്ന മൃഗശാലയിലെ രംഗങ്ങളും മാത്രമാണുള്ളത്. ഉദ്ദേശ്യം 27.7 മില്ല്യണ്‍ ഫോളോവേഴ്‌സ് ട്വിറ്ററില്‍ താരത്തിനുണ്ട്. അതുപോലെ ഇന്‍സ്റ്റാഗ്രാമിലാണെങ്കില്‍ 57.5 മില്ല്യണും.
താരത്തിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ വെളുപ്പിച്ചു എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ താരം തന്നെയാണ് എല്ലാ മുന്‍കാല പോസ്റ്റുകളും എടുത്തു കളഞ്ഞത്. അതിനുള്ള കാരണത്തെക്കുറിച്ച് മാധ്യമങ്ങളോട് താരം പ്രതികരിക്കാന്‍ തയ്യാറായില്ലെന്നാണ് വാസ്തവം. എന്നാല്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പുതുവത്‌സരാശംസകള്‍ നേരാനും മറന്നില്ല.
ദീപിക പദുക്കോണ്‍ ഇപ്പോള്‍ ഭര്‍ത്താവ് റണ്‍വീറിനൊപ്പം രാന്തമ്പോറില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. റണ്‍വീറിനൊപ്പം ദീപിക അഭിനയിച്ച അഭിനയിച്ച കപില്‍ദേവിന്റെ 83 എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കുന്നുണ്ട്.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…