ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാത്രം കാണപ്പെടുന്ന കുടുംബ വാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് പോലും കനത്ത ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് വേരൊടെ പിഴുത് എറിയണമെന്നും ജനാധിപത്യത്തിന് കുടുംബവാഴ്ച എന്നത് ഒരു തിരാ ശാപമാണെന്നും ഇത്തരത്തില്‍ കുടുംബ പേരുകൊണ്ട് ജയിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും ഇപ്പോഴതില്ലെന്നും ജനങ്ങള്‍ വാസ്തവം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദേശിയ യുവ പാര്‍ലമെന്റ് ഫെസ്റ്റിവലിനെ അഭിസമ്പോദന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ സംഭാഷണത്തില്‍ അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയും യുവാക്കളോട് രാഷ്ട്രിയത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
കുടുംബ പേരിലുള്ള വിജയങ്ങള്‍ ഇന്ത്യയില്‍ കുറഞ്ഞു വരികയാണെങ്കിലും കുടുംബവാഴ്ച ഇപ്പോഴും നിലനിലക്കുന്നുണ്ട്. ഇത് രാഷ്ട്രത്തിന് കടുത്ത വെല്ലുവിളിയാണ്. രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതല്ലാം മാറിമറിയണം. യുവാക്കള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇറങ്ങിയാല്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ഇല്ലായമ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പ്രസ്താവിച്ചു.
ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. വിശ്വസാഹിത്യകാരനായ റഷ്യൻ നോവലിസ്റ്റ് ഫിയോദർ…
ആഹ്ലാദഭരിതമായ ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് മാവേലി മന്നനെ വരവേൽക്കാൻ സെൽബ്രിഡ്ജിലെ മലയാളികൾ ഒരുങ്ങുന്നു. സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ യുടെ ഓണാഘോഷ…
ഇക്കുറി ഓണത്തിന് സദ്യ കെങ്കേമം ആക്കണ്ടേ.? എന്നാൽ അതിന് ഇനി കറിക്ക് അറിഞ്ഞും അടുക്കളയിൽ വിയർത്തും സമയം കളയണ്ട.. നിങ്ങളുടെ…
അനധികൃത ഐപിടിവി (IPTV) സബ്‌സ്‌ക്രിപ്ഷനുകളും 'ഡോഡ്ജി ബോക്‌സുകളും' (Dodgy Boxes) വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ സ്കൈ (Sky).…
അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ് താമസിച്ചിരുന്ന മലയാളി ജയ്ജു ജേക്കബ് (38) നിര്യാതനായി ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ്…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ്…