ന്യൂഡല്‍ഹി: കാര്‍ഷിക സമരം ന്യൂഡല്‍ഹിയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത സമര രീതികളിലേക്ക് നീങ്ങുകയാണ് കര്‍ഷിക സമര നേതാക്കള്‍. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രത്യേകിച്ച് നീക്കങ്ങള്‍ ഒന്നും ഉണ്ടാവാത്തതിനാലാണ് അവര്‍ സമര രീതികളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതരാവുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഡിസംബര്‍ 14 ാം തീയതി മുതല്‍ കരഷക യൂണിയന്‍ നേതാക്കള്‍ നിരാഹാര സമരം നടത്തുമെന്ന് യൂണിയന്‍ നേതാവ് കമല്‍ പ്രീത് സിങ് പന്നു അറിയിച്ചു.
തങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. എന്നിരുന്നാലും വ്യക്തമായ തങ്ങളുടെ ആവശ്യം കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് തന്നെയാണ് എന്നാണ കര്‍ഷകരുടെ ശക്തമായ ആവശ്യം. ആദ്യം ഇക്കാര്യത്തില്‍ വ്യക്തത വന്നതിന് ശേഷം മാത്രമെ മ്റ്റു കാര്യങ്ങളെക്കുറിച്ച് തങ്ങള്‍ ശ്രദ്ധിക്കുന്നുള്ളൂ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
നിരാഹാര സമരത്തോടൊപ്പം സമരം രാജ്യവ്യാപകമാക്കുന്നതിനെ പറ്റി കഠിനമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഡിസംബര്‍ 13 ന് രാവിലെ 11 മണിക്ക് രാജസ്്ഥാനില്‍ നിന്നും ജയ്പൂര്‍ -ഡല്‍ഹി ദേശീയ പാതയിലൂടെ കര്‍ഷകരുടെ ഡല്‍ഹിചലോ മാര്‍ച്ച് നടക്കുമന്നെും അദ്ദേഹം അറിയിച്ചു. എന്നാല്‍ തങ്ങളുടെ സമരങ്ങളെ പുറകില്‍ നിന്നും തളര്‍ത്താനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും തങ്ങളെ അതിലൊന്നും പിടിച്ചു നിര്‍ത്താനാവില്ലെന്നും സമരം പരമാവധി ശക്തമാക്കുമന്നെും അദ്ദേഹം വെളിപ്പെടുത്തി.
(ചിത്രം: എ.എന്‍.ഐ)
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…