gnn24x7

കര്‍ഷക സമരം: നേതാക്കള്‍ നിരാഹാര സമരത്തിലേക്ക്

0
233
gnn24x7

ന്യൂഡല്‍ഹി: കാര്‍ഷിക സമരം ന്യൂഡല്‍ഹിയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത സമര രീതികളിലേക്ക് നീങ്ങുകയാണ് കര്‍ഷിക സമര നേതാക്കള്‍. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രത്യേകിച്ച് നീക്കങ്ങള്‍ ഒന്നും ഉണ്ടാവാത്തതിനാലാണ് അവര്‍ സമര രീതികളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതരാവുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഡിസംബര്‍ 14 ാം തീയതി മുതല്‍ കരഷക യൂണിയന്‍ നേതാക്കള്‍ നിരാഹാര സമരം നടത്തുമെന്ന് യൂണിയന്‍ നേതാവ് കമല്‍ പ്രീത് സിങ് പന്നു അറിയിച്ചു.

തങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. എന്നിരുന്നാലും വ്യക്തമായ തങ്ങളുടെ ആവശ്യം കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് തന്നെയാണ് എന്നാണ കര്‍ഷകരുടെ ശക്തമായ ആവശ്യം. ആദ്യം ഇക്കാര്യത്തില്‍ വ്യക്തത വന്നതിന് ശേഷം മാത്രമെ മ്റ്റു കാര്യങ്ങളെക്കുറിച്ച് തങ്ങള്‍ ശ്രദ്ധിക്കുന്നുള്ളൂ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

നിരാഹാര സമരത്തോടൊപ്പം സമരം രാജ്യവ്യാപകമാക്കുന്നതിനെ പറ്റി കഠിനമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഡിസംബര്‍ 13 ന് രാവിലെ 11 മണിക്ക് രാജസ്്ഥാനില്‍ നിന്നും ജയ്പൂര്‍ -ഡല്‍ഹി ദേശീയ പാതയിലൂടെ കര്‍ഷകരുടെ ഡല്‍ഹിചലോ മാര്‍ച്ച് നടക്കുമന്നെും അദ്ദേഹം അറിയിച്ചു. എന്നാല്‍ തങ്ങളുടെ സമരങ്ങളെ പുറകില്‍ നിന്നും തളര്‍ത്താനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും തങ്ങളെ അതിലൊന്നും പിടിച്ചു നിര്‍ത്താനാവില്ലെന്നും സമരം പരമാവധി ശക്തമാക്കുമന്നെും അദ്ദേഹം വെളിപ്പെടുത്തി.
(ചിത്രം: എ.എന്‍.ഐ)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here