Crime

അന്ധവിശ്വാസത്തിന്റെ പേരിൽ മകനെ കൊന്ന് കഷ്ണളാക്കി ഹോമകുണ്ഡത്തിൽ ഇട്ട് കത്തിച്ച് അമ്മ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു സ്ത്രീ അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം മകനെ ആട്ടുകല്ല് കൊണ്ട് തലക്കടിച്ച് തകർക്കുകയും ഇളയമകനൊപ്പം ചേർന്ന് ശരീരം വെട്ടിനുറുക്കി ഹോമകുണ്ഡത്തിൽ കത്തിക്കുകയും ചെയ്തു. 25 കാരനായ അർജുനാണു കൊല്ലപ്പെട്ടത്.

കുറച്ചു മാസങ്ങളായി മകൻ അർജുനേ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് അർജുന്റെ പിതാവ് അനിൽ മഹേൻസാരിയ തന്റെ മകനെ കാണാതായതായി പോലീസിൽ പരാതി നൽകിയിരുന്നു. മകനെ അന്വേഷിക്കുമ്പോഴെല്ലാം തന്റെ കൂടെ ഉണ്ടെന്നാണ് ഭാര്യ ഗീത പറഞ്ഞിരുന്നത്.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാതിവെന്ത പുരുഷന്റെ ശരീരം പശ്ചിമ ബംഗാളിലെ സാൾട്ട് ലേക്ക് നഗരത്തിലെ വീടിന്റെ ടെറസിൽ നിന്ന് കണ്ടെത്തിയത്. പൂജാമുറിയിൽ വലിയ ഹോമകുണ്ഡവും പോലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ അർജുന്റെ അമ്മ ഗീതയും സഹോദരൻ വിദുരും കുറ്റം സമ്മതിക്കുകയായിരുന്നു.

തലക്കടിച്ചു കൊല്ലുകയും ശരീരം വെട്ടിനുറുക്കി ഹോമകുണ്ഡത്തിൽ കത്തിക്കുകയും ചെയ്തു. ചുട്ടുപഴുത്ത മാംസത്തിന്റെ ഗന്ധം മറയ്ക്കാൻ അവൾ നെയ്യ്, കർപ്പൂരം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് ശരീരം വറുക്കുകയും ചെയ്തു . മകനെ താന്ത്രിക ബലിക്ക് കൊന്നതായാണ്‌ പോലീസ് പറയുന്നത്.
ഇതേത്തുടർന്ന് അർജുന്റെ അമ്മ ഗീതയെയും ഇളയ സഹോദരൻ വിദൂറിനെയും പോലീസ് അറസ്റ്റ് ചെയ്തു

Newsdesk

Recent Posts

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

1 hour ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

1 hour ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

5 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago