റിയാദ്: ഏറെ കാലത്തെ പ്രതിസന്ധികള്ക്ക് ശേഷം നാലു രാജ്യങ്ങള് ഖത്തറിനെതിരെ ഏര്പ്പെടുത്തിയ ഉപരോധം പിന്വലിച്ചു. രാജ്യങ്ങളുടെ അഖണ്ഡതയെ മാനിച്ച് ഐക്യവും കെട്ടുപ്പുറം ശക്തമാക്കാനാണ് രാജ്യങ്ങളുടെ തീരുമാനം. അതോടെ എല്ലാ അല് ഉല കരാറില് ഗള്ഫ് സഹകരണ കൗണ്സില് അംഗങ്ങള് ഒപ്പുവച്ചു. അതോടെ ദീര്ഘകാലമായി നിലനിന്നിരുന്ന ഉപരോധങ്ങള്ക്ക് വിരാമമായി.
ഇതോടെ ഖത്തറിന്മേല് ഏര്പ്പെടുത്തിിരുന്നു എല്ലാവിധത്തിലുമുള്ള ഉപരോധങ്ങള്ക്ക് അറുതിയായെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. മൂന്നര വര്ഷം നീണ്ടു നിന്ന ഉപരോധം പിന്വലിച്ചാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യ ഖത്തറിനെതിരെ നിലനിന്നിരുന്ന കര, വ്യോമ, സമുദ്ര പാതകള് തുറന്നത്. ഈ തീരുമാനത്തിന് മധ്യസ്ഥത വഹിച്ചിരുന്നത് അമേരിക്കയും കുവൈത്തുമായിരുന്നു. ഇരു രാജ്യങ്ങളോടും ഖത്തര് കിരീടാവകാശി അത്യന്തികം നന്ദി രേഖപ്പെടുത്തി. 2017ല് ഖത്തറിന് തീവ്രവാദ ബന്ധം ആരോപിച്ചാണ് സൗദി,യു.എ.ഇ, ബഹ്റൈന്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള് ഉപരോധം പ്രഖ്യാപിച്ചത്.
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…