Categories: Buzz News

മോട്ടോർ സൈക്കിളിലെത്തിയ ‘ഹിറ്റ്‌ലറെ’ തിരഞ്ഞ് ജർമൻ പൊലീസ്

അഡോൾഫ് ഹിറ്റ്ലറുടെ വേഷം ധരിച്ചെത്തിയ ആളെ തിരഞ്ഞ് ജർമന്‍ പൊലീസ്. ഹിറ്റ്ലറുടെ വേഷത്തിലും ഭാവത്തിലും ആരെത്തിയാലും അവർക്കെത്തിരെ അന്വേഷണം എപ്പോഴും അത്യാവശ്യമാണെന്നാണ് സാക്സോണി പൊലീസ് വക്താവ് അറിയിച്ചിരിക്കുന്നത്.

ആഗസ്റ്റസ്ബർഗിൽ നടന്ന മോട്ടോർസൈക്കിൾ കൂട്ടായ്മയിലാണ് പൊലീസിനെ വെട്ടിലാക്കി ‘ഹിറ്റ്ലർ’ എത്തിയത്. 1940 കളിലെ സൈനിക വേഷവും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികർ ധരിച്ച ഹെൽമറ്റും അണിഞ്ഞ ഒരാൾ ഓടിച്ച ബൈക്കിന്റെ സൈഡ് കാറിലായിരുന്നു അടിമുടി ഹിറ്റ്ലറായി മാറിയ ആളുടെ യാത്ര.

ഇവരെ കണ്ട് ജനങ്ങൾ‌ ചിരിക്കുകയും ചിലർ ചിത്രങ്ങളെടുക്കുകയും ചെയ്തു. ‘കൂട്ടക്കൊലകൾ നടത്തിയ ഒരാളുടെ വേഷം തിരഞ്ഞെടുത്തത് തീര്‍ത്തും മോശം അഭിരുചിയാണ്…. ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാകില്ല. ഇത് ആവർത്തിക്കാനും പാടില്ല’ എന്നാണ് സാക്സോണി പ്രിമിയർ മിഷേൽ ക്രെഷ്മേർ പ്രതികരിച്ചത്.

ഇവർക്കൊപ്പം ചിത്രമെടുത്ത ഒരു പൊലീസുകാരനോടും അധികൃതർ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ഇത്തരത്തിൽ വേഷം ധരിച്ചെത്തിയ ആളെ പ്രോത്സാഹിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ മേൽ ഉദ്യോഗസ്ഥർ വിളിച്ചു വരുത്തിയിരുന്നു. തന്റെ അച്ചടക്ക ലംഘനം സമ്മതിച്ച ഇയാൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ‘ഹിറ്റ്ലർ ആക്ട്’ പൊതു നിയമം ലംഘനമാണോ അതോ വിദ്വേഷ പ്രചാരണ നടപടിയായി കണക്കാക്കണമോ എന്ന കാര്യമാണ് ഇപ്പോൽ അധികൃതർ പരിഗണിക്കുന്നത്.

Newsdesk

Share
Published by
Newsdesk

Recent Posts

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

19 hours ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

20 hours ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

22 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

24 hours ago

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

2 days ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

2 days ago