ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഐ.ടി.ഒ ജംഗ്ഷനിലെ എന്‍ജിനീയേഴ്‌സ് ഭവനില്‍ വന്‍ തീപിടുത്തം. ഇന്ന് കാലത്താണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീ പടരാനുള്ള കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുറച്ചു പേര്‍ക്ക് പരിക്കുകള്‍ ഉണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.
ഇപ്പോഴും ആറോം വരുന്ന ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാനുള്ള തീവ്ര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ തിരക്കു പിടിച്ച ജങ്ഷനാണിത്. ഇവിടെ തീപടരാനുള്ള കാരണം പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പരിസരവാസികളെ നിരവധിപെരെ തീപടര്‍ന്ന ബില്‍ഡിംഗില്‍ നിന്നും ഇതിനകം മാറ്റിക്കഴിഞ്ഞു. കുടങ്ങുക്കിടന്നവര്‍ ഉണ്ടോ എന്ന് അന്വേഷണത്തിലാണ് അഗ്നിശമന സേനയും പോലീസുകാരും.
ഡല്‍ഹിയിലെ അഞ്ചു റോഡുകള്‍ തമ്മില്‍ സന്ധിക്കുന്ന ഈ ജംഗ്ഷനില്‍ ഇത്തരത്തില്‍ തീ പടര്‍ന്നത് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കിയിരിക്കുന്നത.് പലഭാഗത്തേക്കും വണ്ടികളെ തിരിച്ചുവിട്ട് ട്രാഫിക് നിയന്ത്രിക്കാനുള്ള പോലീസിന്റെ ശ്രമം തുടരുന്നുണ്ട്. എന്നാല്‍ തീ അണയ്ക്കാനുള്ള ഫയര്‍ഫോഴ്‌സ് ശ്രമങ്ങള്‍ക്കിടയില്‍ പൊതുജനങ്ങള്‍ക്ക് വല്ലാതെ യാത്ര ബുദ്ധിമുട്ടും ഇതോടൊപ്പം അനുഭവപ്പെടുന്നുണ്ട്.
ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.…
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…