ന്യൂഡല്‍ഹി: 135 കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാമത്തെ രാജ്യം. ഇന്ത്യയ്ക്ക് മുന്നിലുള്ള ചൈനയ്ക്കും പുറകിലുള്ള അമേരിക്കയ്ക്കും കോവിഡ് വാക്‌സിന്‍ വലിയൊരു പ്രശ്‌നം തന്നെയാണ്. അതുകൊണ്ടു തന്നെ ജൂലൈ മാസത്തോളം ഇന്ത്യയില്‍ 40 മുതല്‍ 50 കോടിവരെ കോവിഡ് വാക്‌സിന്‍ സമാഹരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പ്രഖ്യാപിച്ചു. ഇതിനുവേണ്ടുന്ന പ്രഥമിക ചര്‍ച്ചകള്‍ പുതിയ വഴിത്തിരിവിലെത്തിയെന്നും ഉടനെ തന്നെ ഇക്കാര്യത്തില്‍ വാക്‌സിനേഷന്‍ കമ്പനികളുമായി ധാരണയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്‌സിനേഷന്‍ എത്തിച്ചതുകൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെന്നും ആരോഗ്യമേഖലയിലെ പല അടിസ്ഥാന സൗകര്യങ്ങളും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന വിധത്തില്‍ നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ യാതൊരു അന്തരവുമില്ലാത്ത വിധത്തില്‍ ഏകീകരിക്കാനും പദ്ധതികള്‍ ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തെ ഓരോ പൗരനും അവകാശപ്പെട്ട നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നതിനുള്ള പദ്ധതികളും മുന്നൊരുക്കങ്ങളും തുടങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
കോവിഡ് മഹാമാരി രാജ്യത്തും ലോകത്തും ആഞ്ഞടിച്ചപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്കാണ്. പലര്‍ക്കും കടുത്ത മാനസിക സംഘര്‍ഷങ്ങളും കുടുംബപരമായ പീഡനങ്ങളും ഏല്‍ക്കേണ്ടിവന്നു. ആരോഗ്യ ഇന്ത്യയുടെ കാര്യത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ശക്തമായ പ്രവര്‍ത്തനം കഴിഞ്ഞ ആറുവര്‍ഷമായി രാജ്യത്തിന് തകൃതിയില്‍ നടക്കുന്നുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…