gnn24x7

50 കോടിവരെ കോവിഡ് വാക്‌സിന്‍ സമാഹരിക്കുമെന്ന് ആരോഗ്യമന്ത്രി

0
247
gnn24x7

ന്യൂഡല്‍ഹി: 135 കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാമത്തെ രാജ്യം. ഇന്ത്യയ്ക്ക് മുന്നിലുള്ള ചൈനയ്ക്കും പുറകിലുള്ള അമേരിക്കയ്ക്കും കോവിഡ് വാക്‌സിന്‍ വലിയൊരു പ്രശ്‌നം തന്നെയാണ്. അതുകൊണ്ടു തന്നെ ജൂലൈ മാസത്തോളം ഇന്ത്യയില്‍ 40 മുതല്‍ 50 കോടിവരെ കോവിഡ് വാക്‌സിന്‍ സമാഹരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പ്രഖ്യാപിച്ചു. ഇതിനുവേണ്ടുന്ന പ്രഥമിക ചര്‍ച്ചകള്‍ പുതിയ വഴിത്തിരിവിലെത്തിയെന്നും ഉടനെ തന്നെ ഇക്കാര്യത്തില്‍ വാക്‌സിനേഷന്‍ കമ്പനികളുമായി ധാരണയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്‌സിനേഷന്‍ എത്തിച്ചതുകൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെന്നും ആരോഗ്യമേഖലയിലെ പല അടിസ്ഥാന സൗകര്യങ്ങളും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന വിധത്തില്‍ നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ യാതൊരു അന്തരവുമില്ലാത്ത വിധത്തില്‍ ഏകീകരിക്കാനും പദ്ധതികള്‍ ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തെ ഓരോ പൗരനും അവകാശപ്പെട്ട നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നതിനുള്ള പദ്ധതികളും മുന്നൊരുക്കങ്ങളും തുടങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

കോവിഡ് മഹാമാരി രാജ്യത്തും ലോകത്തും ആഞ്ഞടിച്ചപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്കാണ്. പലര്‍ക്കും കടുത്ത മാനസിക സംഘര്‍ഷങ്ങളും കുടുംബപരമായ പീഡനങ്ങളും ഏല്‍ക്കേണ്ടിവന്നു. ആരോഗ്യ ഇന്ത്യയുടെ കാര്യത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ശക്തമായ പ്രവര്‍ത്തനം കഴിഞ്ഞ ആറുവര്‍ഷമായി രാജ്യത്തിന് തകൃതിയില്‍ നടക്കുന്നുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here