gnn24x7

കൊവിഡ് വ്യാപനം; 12 രാജ്യങ്ങളില്‍ നിന്നുള്ള സന്ദർശക വിസ താൽക്കാലികമായി നിർത്തിവെച്ച് യുഎഇ

0
175
gnn24x7

യുഎഇ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 12 രാജ്യങ്ങളില്‍ നിന്നുള്ള സന്ദർശക വിസ താൽക്കാലികമായി നിർത്തിവെച്ച് യുഎഇ. തുർക്കി, ഇറാൻ, യെമൻ, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് സന്ദർശക വിസകൾ താൽക്കാലികമായി നിർത്തിവെച്ച മറ്റ് രാജ്യങ്ങൾ.

പാകിസ്ഥാനിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ജൂൺ 3 വരെ യുഎഇ എയർലൈൻ എമിറേറ്റ്സ് പാകിസ്ഥാനിൽ നിന്ന് പാസഞ്ചർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് ജൂലൈയിൽ സർവീസ് പുനരാരംഭിക്കുകയായിരുന്നു.

കൊവിഡ് 19 കേസുകള്‍ കൂടുതലുള്ള രാജ്യങ്ങൾക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് -19ന്‍റെ രണ്ടാം തരംഗം തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

“ഗോൾഡൻ” വിസ സമ്പ്രദായം വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ 12 രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശക വിസ താൽക്കാലികമായി നിർത്തി വെക്കുന്നു എന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്‌.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here