തിരുവനന്തപുരം: ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം കോവിഡ് മാനദണ്ഡങ്ങളോടെ കേരളത്തിലെ തീയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാന്‍ തീരുമാനമായി. ഒരു തിയറ്ററിലെ ആകെ സീറ്റുകളിലെ പതുതി ആളുകളെ മാത്രമേ കയറ്റാന്‍ പാടുള്ളൂ എന്നാണ് മന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ഓരോ ഷോ കഴിയുമ്പോള്‍ തിയറ്റര്‍ സാനിറ്റൈസര്‍ ചെയ്യുകയും വേണമെന്ന് നിര്‍ബന്ധവുമുണ്ട്.
കേരളത്തിലെ തിയറ്ററുകള്‍ തുറക്കുന്നതിനെ സംബന്ധിച്ച് പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയെങ്കിലും തിയറ്റര്‍ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ഒരു തിയറ്ററിന്റെ പകുതി മാത്രം ആളുകളെ പ്രവേശിപ്പിച്ചാല്‍ സിനിമ കളിക്കുന്നതിന്റെ നാലിലൊന്നു പോലും കളക്ഷന്‍ ലഭിക്കുകയില്ല. ഈ സാഹചര്യത്തില്‍ തിയറ്ററുകളില്‍ വന്‍ നഷ്ടം സംഭവിക്കാനാണ് സാധ്യത ഏറെ. ഈ സാഹചര്യത്തില്‍ തിയറ്റര്‍ ഉടമകള്‍ ഇതിനെ എങ്ങിനെ കാണുന്നു എന്നത് വലിയൊരു ചോദ്യമാണ്.
കേരളത്തിന് പുറത്ത് കഴിഞ്ഞ മാസങ്ങളില്‍ തന്നെ തിയറ്ററുകള്‍ തുറന്നുവെങ്കിലും ആളുകള്‍ തീരെ കാണാന്‍ വരാത്തതിനാല്‍ മിക്കവയും തുറന്ന് ഒരാഴ്ച കൊണ്ടു തന്നെ നിര്‍ത്തലാക്കി. വളരെ ചുരുക്കം തിയറ്ററുകള്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തിന് പുറത്ത് തുറന്നു പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ തിയറ്ററുകളില്‍ എത്ര ശതമാനം ആളുകള്‍ എത്തുമെന്നതിന് യാതൊരു ഉറപ്പുമില്ല. ഫാമലി തിയറ്ററുകള്‍ ഇനി കയറുന്ന കാലം വളരെ വിദൂരമാണെന്നാണ് സിനിമാ എക്‌സിബിറ്റേഴ്‌സ് സങ്കടത്തോടെ പറയുന്നത്.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…