gnn24x7

കേരളത്തിലെ തീയറ്ററുകള്‍ അഞ്ചുമുതല്‍ തുറക്കുന്നു

0
265
gnn24x7

തിരുവനന്തപുരം: ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം കോവിഡ് മാനദണ്ഡങ്ങളോടെ കേരളത്തിലെ തീയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാന്‍ തീരുമാനമായി. ഒരു തിയറ്ററിലെ ആകെ സീറ്റുകളിലെ പതുതി ആളുകളെ മാത്രമേ കയറ്റാന്‍ പാടുള്ളൂ എന്നാണ് മന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ഓരോ ഷോ കഴിയുമ്പോള്‍ തിയറ്റര്‍ സാനിറ്റൈസര്‍ ചെയ്യുകയും വേണമെന്ന് നിര്‍ബന്ധവുമുണ്ട്.

കേരളത്തിലെ തിയറ്ററുകള്‍ തുറക്കുന്നതിനെ സംബന്ധിച്ച് പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയെങ്കിലും തിയറ്റര്‍ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ഒരു തിയറ്ററിന്റെ പകുതി മാത്രം ആളുകളെ പ്രവേശിപ്പിച്ചാല്‍ സിനിമ കളിക്കുന്നതിന്റെ നാലിലൊന്നു പോലും കളക്ഷന്‍ ലഭിക്കുകയില്ല. ഈ സാഹചര്യത്തില്‍ തിയറ്ററുകളില്‍ വന്‍ നഷ്ടം സംഭവിക്കാനാണ് സാധ്യത ഏറെ. ഈ സാഹചര്യത്തില്‍ തിയറ്റര്‍ ഉടമകള്‍ ഇതിനെ എങ്ങിനെ കാണുന്നു എന്നത് വലിയൊരു ചോദ്യമാണ്.

കേരളത്തിന് പുറത്ത് കഴിഞ്ഞ മാസങ്ങളില്‍ തന്നെ തിയറ്ററുകള്‍ തുറന്നുവെങ്കിലും ആളുകള്‍ തീരെ കാണാന്‍ വരാത്തതിനാല്‍ മിക്കവയും തുറന്ന് ഒരാഴ്ച കൊണ്ടു തന്നെ നിര്‍ത്തലാക്കി. വളരെ ചുരുക്കം തിയറ്ററുകള്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തിന് പുറത്ത് തുറന്നു പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ തിയറ്ററുകളില്‍ എത്ര ശതമാനം ആളുകള്‍ എത്തുമെന്നതിന് യാതൊരു ഉറപ്പുമില്ല. ഫാമലി തിയറ്ററുകള്‍ ഇനി കയറുന്ന കാലം വളരെ വിദൂരമാണെന്നാണ് സിനിമാ എക്‌സിബിറ്റേഴ്‌സ് സങ്കടത്തോടെ പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here