gnn24x7

കോവിഷീല്‍ഡ് വാക്‌സിന് ഇന്ത്യയില്‍ വിതരണത്തിന് അനുമതി

0
361
gnn24x7

ന്യൂഡല്‍ഹി: അങ്ങിനെ ഇന്ത്യക്കാരുടെ വാക്‌സിന്‍ സ്വപ്‌നത്തിന് അറുതിയായി. 2021 ല്‍ ശുഭസൂചനയുമായി കോവിഡ് ഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യക്കാരുടെ മനസ്സിലേക്ക ചേക്കേറുകയാണ്. ഇന്ത്യയില്‍ കോവിഡ് ഷീല്‍ഡ് വാക്‌സിനേഷന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി. എന്നാല്‍ ഡ്രഗ്‌സ് കണ്‍ട്രാളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതികൂടെ ലഭിച്ചാല്‍ വാക്‌സിനേഷന്‍ പൊതുജനങ്ങളിലേക്ക് എത്തും. അമേരിക്കയിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും സ്ട്രാസെനക്കയും ചേര്‍ന്ന് ഇന്ത്യയിലെ പൂനയിലെ സിറം ഇന്‍സ്റ്ററ്റിയൂട്ടിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍.

കോവിഷീല്‍ഡ് വാക്‌സിന് 60 ശതമാനം മുതല്‍ 90 ശതമാനം വരെ ഫലപ്രാപ്തിയുണ്ടെന്ന് പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും തെളിയിക്കപ്പെട്ടതാണ്. ഇതിന്റെ പ്രാധമികമായ എല്ലാ പരീക്ഷണങ്ങളും യു.കെ, അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നിവടങ്ങളിലൊക്ക നടത്തിയിരുന്നു. ഇവടങ്ങളില്‍ നടത്തിയ ട്രയല്‍ റിസള്‍ട്ടും ഉയര്‍ന്ന ഫലമാണ് നല്‍കിയത്. നാളെ വാക്‌സിനേഷന്റെ ഡ്രൈ റണ്‍ റിഹേഴ്‌സല്‍ കേരളത്തില്‍ ആരംഭിക്കാനിരിക്കേയാണ് ഈ ശുഭവാര്‍ത്ത പുറത്തു വന്നത്.

കേരളത്തില്‍ നാലു ജില്ലകളിലായാണ് നാളെ ഡ്രൈ റണ്‍ നടത്തുന്നത്. ഇടുക്കി, പാലക്കാട്, വയനാട്, തിരുവനന്തപുരം എന്നിവടങ്ങളിലാണ് ഡ്രൈറണ്‍ നടക്കുന്നത്. ഇതിനിടെ എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2 മുതല്‍ ഡ്രൈ റണ്‍ നടത്താനാണ് സര്‍ക്കാര്‍ ഇതിനകം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ആന്ധ്രയിലും ഗുജറാത്തിലും. പഞ്ചാബിലും, അസമിലും നടത്തിയ ഡ്രൈ റണ്‍ വലീയ വിജയമായിരുന്നു. ഇത് ഇന്ത്യയ്ക്ക് വലിയ ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here