gnn24x7

ലക്ഷദ്വീപില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് : വ്യാപക പ്രതിഷേധം

0
165
gnn24x7

കവരത്തി: ഇന്ത്യയില്‍ കോവിഡ് തീരെ ഏല്‍ക്കാത്ത ഒരേഒര സ്ഥലമാണ് ലക്ഷദ്വീപ്. ഇന്ത്യയിലുള്ള പോലുള്ള നിയന്ത്രണങ്ങളോ ഭയമോ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഇല്ല. അതിനുള്ള പ്രധാനകാരണം ലക്ഷദ്വീപില്‍ ഒരു കോവിഡ് രോഗികളെയും ഇതുവരെ കയറ്റിയിട്ടില്ല എന്നതു തന്നെയാണ്. എന്നാല്‍ ഈ കഴിഞ്ഞ ആഴ്ച കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ ദ്വീപുവാസികള്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധം പ്രകടിപ്പിച്ചു.

48 മണിക്കൂറു മുമ്പ ്‌കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ചവര്‍ക്ക് ലക്ഷദ്വീപിലെത്താമെന്നായിരുന്നു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം. എന്നാല്‍ ദ്വീപില്‍ വലിയ ചികിത്സാ സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. ഒരു രോഗി പെട്ടെന്ന് വെന്റിലേറ്ററിന് ആവശ്യപ്പെട്ടാല്‍ ആ രോഗിയെ കൊച്ചിയില്‍ എത്തിക്കുകയല്ലാതെ മറ്റൊരു പോംവഴിയൊന്നുമില്ല. അതുകൊണ്ട് ഈ പുതിയ മാറ്റം കോവിഡ് രോഗികള്‍ ദ്വീപിലെത്തിയാല്‍ അത് കൂടുതല്‍ പ്രശ്‌നമാകുമെന്നാണ് ദ്വീപ് വാസികള്‍ അഭിപ്രായപ്പെടുന്നത്.

കോവിഡ് ശക്തമായ സാഹചര്യത്തില്‍ ക്വാറന്റൈന്‍ കഴിയാതെ ഒരാളെയും ദ്വീപില്‍ പ്രവേശിപ്പിക്കാതിരുന്നതാണ് ദ്വീപില്‍ കോവിഡ് വരാതിരുന്നതിന് കാരണമെന്ന് ദ്വീപുവാസികള്‍ അഭിമാനത്തോടെ പറയുന്നു. എന്നാല്‍ ഈ പുതിയ നിയമം രോഗികളെ ദ്വീപിലെത്തിക്കാനുള് ള സാഹചര്യം ഉണ്ടെന്നാണ് കണക്കുകൂട്ടലുകള്‍. ഇപ്പോള്‍ 48 മണിക്കൂറിനുള്ളിലെ പരിശോദന ഫലം നെഗറ്റീവ് ആയാല്‍ മാത്രം മതിയെന്നാണ് പുതിയ നിയമം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here