തിരുവനന്തപുരം: കേരളത്തില്‍ മാത്രം കണ്ടുവരാറുള്ള ഒരു പ്രവണതയാണ് ഒരു രാഷ്ട്രീയ കക്ഷികള്‍ ഭരിച്ചു കഴിഞ്ഞാല്‍ അടുത്ത തവണ തീര്‍ച്ഛയായും വേറൊരു കക്ഷികളാണ് ഭരണത്തിലേക്ക് വരാറുള്ളത്. എന്നാല്‍ ഇത്തവണ അങ്ങിനെ സംഭവിക്കില്ലെന്നും കേരളത്തില്‍ പിണറായി സര്‍ക്കാരിന് ഭരണ തുടര്‍ച്ഛ ലഭിക്കുമെന്നാണ് എ.ബി.പി.-സി സര്‍വ്വേ ഫലങ്ങള്‍ കണിക്കുന്നത്. അടുത്ത ഇലക്ഷനില്‍ 89 സീറ്റുകള്‍ വരെ എല്‍.ഡി.എഫ് സ്വന്തമാക്കുമെന്നാണ് കണക്കുകള്‍.
കേളരത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഈ ഇടതു തരംഗം അടുത്ത് നടക്കാനുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ കാണിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ വിവാദം എന്നിവയൊക്കെ ഇടതു സര്‍ക്കാരിന് ഭീഷണി ഉയര്‍ത്തിയെങ്കിലും സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തികള്‍ മാത്രമാണ് ജനങ്ങള്‍ സ്വീകരിച്ചത് എന്നുവേണം കരുതാന്‍.
സര്‍വ്വേയില്‍ ഇടതുപക്ഷം വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് പറയുന്നത്. 81 മുതല്‍ 82 വരെയുള്ള സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടി. എന്നാല്‍ യു.ഡി.എഫിന് കേവലം 49 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് സര്‍വ്വേ കാണിക്കുന്നത്. എന്നാല്‍ ഇത്തവണ ബി.ജെ.പിക്ക് വന്‍ സപ്പോര്‍ട്ടാണ് എല്ലാ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്നു തന്നെയാണ് സര്‍വ്വേ ഫലം പറയുന്നത്. രണ്ട് മുതല്‍ നാലുവരെ സീറ്റുകള്‍ ഇത്തവണ ബി.ജെ.പിക്ക് ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു.
നേമം, തൃശ്ശൂര്‍, കാസര്‍ഗോഡ്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലും ഇക്കുറി ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നു തന്നെയാണ് സര്‍വ്വേ ഫലം പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത എല്ലാവരും പിണറായി വിജയനില്‍ പരിപൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തിയത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് സര്‍വ്വേ രേഖകള്‍ വ്യക്തമാക്കി. കേരളത്തിലെ കോവിഡ് പ്രവര്‍ത്തനങ്ങളെയും കെടുതികളിലെ സര്‍ക്കാരിന്റെ സമീപനങ്ങളുമാണ് ഇത്ര ജനപ്രീതി നേടിയതെന്ന് സര്‍വ്വേ പ്രഖ്യാപിച്ചു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…