ലഖ്‌നൗ: ഖൈരാബാദ് സ്വദേശിയായ ഭഗ്‌വന്ദീർ മകന്റെ ചികിത്സയ്ക്കായി വസ്തു വിറ്റ് സ്വരൂപിച്ച തുക കുരങ്ങന്‍ അപഹരിച്ചു. അഞ്ഞൂറ് രൂപ നോട്ടുകളുടെ ഒരു കെട്ടാണ് കുരങ്ങന്‍ തട്ടിയെടുത്തത്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം നടന്നത്. നാട്ടുകാരുടെ ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പണം തിരികെ കിട്ടിയെങ്കിലും 7000 രൂപയുടെ നോട്ടുകള്‍ കുരങ്ങന്മാർ കീറിയ നിലയിലായിരുന്നു.
മകന്റെ ചികിത്സക്കായി നാല് ലക്ഷം രൂപയ്ക്കാണ് ഭഗ്‌വന്ദീന്‍ സ്വന്തം വസ്തു വിറ്റത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി രജിസ്ട്രാര്‍ ഓഫീസിലേക്ക് പോകുന്ന വഴി മരച്ചുവട്ടിലിരുന്ന് എണ്ണിനോക്കുമ്പോഴാണ് കുരങ്ങന്‍ പണം തട്ടി എടുത്തത്.
മരത്തിനു മുകളില്‍ കയറിയ കുരങ്ങ് നോട്ടുകള്‍ താഴേക്ക് എറിഞ്ഞു. ആളുകള്‍ ഓടികൂടി പണം പെറുക്കിയെടുത്ത് ഭഗ്‌വന്ദീറിന് നല്‍കുകയായിരുന്നു. മുഴുവന്‍ പണവും തിരികെ ലഭിക്കാനായി നാട്ടുകാര്‍ കുരങ്ങന് പഴങ്ങളും മറ്റും നൽകി. എന്നാല്‍ 500 രൂപയുടെ പതിനാല് നോട്ടുകള്‍ അതിനകം തന്നെ കുരങ്ങന്‍ കടിച്ചു കീറിയിരുന്നു. സഹായിച്ച നാട്ടുകാരോട് ഭഗ്‌വന്ദീര്‍ നന്ദി പറഞ്ഞു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…