ലണ്ടന്‍: കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ഇതിനകം മൂന്ന് എണ്ണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞതായി ലോക ആരോഗ്യ സംഘടന കഴിഞ്ഞ ദിവസം പ്രഖാപിച്ചിരുന്നു. ഇതില്‍ ഇപ്പോള്‍ ബ്രസീലില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത പുതിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് വളരെയധികം അപകടകാരിയാണെന്നാണ് ആരോഗ്യ വിഭാഗം വിദഗ്ധര്‍ പറഞ്ഞിരിക്കുന്നത്.
ബ്രിട്ടണിലെ ഗവേഷണ വിഭാഗത്തിലെ ഗവേഷകരാണ് ഈ പുതിയ ജനിതകമാറ്റം വന്ന വൈറസിനെ പഠനവിധേയമാക്കി ഈ വിവരം പുറത്തു വിട്ടത്. ബ്രിട്ടണില്‍ ഇപ്പോള്‍ തന്നെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ പോര്‍ച്ചുഗല്‍, തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍, കേപ് വെര്‍ദെ തുടങ്ങിയവയില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് ബ്രിട്ടണ്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ബ്രസീലില്‍ നിന്നും ജപ്പാനിലേക്ക് യാത്ര ചെയ്തവരിലാണ് ആദ്യം ഇത്തരത്തിലുള്ള പുതിയ ജനിതക മാറ്റം സംഭവിച്ച വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ബ്രസീലില്‍ നിന്നും പുറത്തു വന്നു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…