gnn24x7

ബ്രസീല്‍ വൈറസ് അതിഭയങ്കരമായ അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധര്‍

0
202
gnn24x7

ലണ്ടന്‍: കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ഇതിനകം മൂന്ന് എണ്ണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞതായി ലോക ആരോഗ്യ സംഘടന കഴിഞ്ഞ ദിവസം പ്രഖാപിച്ചിരുന്നു. ഇതില്‍ ഇപ്പോള്‍ ബ്രസീലില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത പുതിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് വളരെയധികം അപകടകാരിയാണെന്നാണ് ആരോഗ്യ വിഭാഗം വിദഗ്ധര്‍ പറഞ്ഞിരിക്കുന്നത്.

ബ്രിട്ടണിലെ ഗവേഷണ വിഭാഗത്തിലെ ഗവേഷകരാണ് ഈ പുതിയ ജനിതകമാറ്റം വന്ന വൈറസിനെ പഠനവിധേയമാക്കി ഈ വിവരം പുറത്തു വിട്ടത്. ബ്രിട്ടണില്‍ ഇപ്പോള്‍ തന്നെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ പോര്‍ച്ചുഗല്‍, തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍, കേപ് വെര്‍ദെ തുടങ്ങിയവയില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് ബ്രിട്ടണ്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ബ്രസീലില്‍ നിന്നും ജപ്പാനിലേക്ക് യാത്ര ചെയ്തവരിലാണ് ആദ്യം ഇത്തരത്തിലുള്ള പുതിയ ജനിതക മാറ്റം സംഭവിച്ച വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ബ്രസീലില്‍ നിന്നും പുറത്തു വന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here