gnn24x7

അമേരിക്കയെ കരകയറ്റാന്‍ ബൈഡന്റെ സാമ്പത്തിക പാക്കേജുകള്‍

0
232
gnn24x7

വാഷിങ്ടണ്‍: കോവിഡ് മഹാമാരിയില്‍ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചു കൊണ്ടുവരുന്നതിനായി ജോബൈഡന്‍ തന്റെ പുതിയ സാമ്പത്തിക പാക്കേജുകള്‍ ഇന്നലെ പ്രഖ്യാപിച്ചു. ഇതു പ്രകാരം 139 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് അമേരിക്കയിലെ ജനങ്ങള്‍ക്കായി അദ്ദേഹം പ്രഖ്യാപിച്ചത്.

ഇതില്‍ 30 കോടി രൂപയോളം കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള ചിലവുകളിലേക്കും മറ്റു പ്രവര്‍ത്തനങ്ങളിലേക്കും നീക്കിയിരിപ്പ് നടത്തും. നിരവധിപേര്‍ക്ക് കോവിഡ് ബാധിക്കുകയും ജീവിതം തന്നെ തകര്‍ന്നടിയുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയാണ് 72 ലക്ഷം രൂപ മാറ്റി വയ്ക്കുന്നത്. എന്നാല്‍ കോവിഡ് അനന്തരം നിരവധി വ്യവസായങ്ങളാണ് പ്രതിസന്ധിയിലായത്. അത്തരം വ്യവസായങ്ങളെ കരകയറ്റാന്‍ വേണ്ടിയാവും ശേഷിക്കുന്ന 32 ലക്ഷം കോടി രൂപ ചിലവഴിക്കുക.

രാജ്യത്തിന്റെ ആരോഗ്യ നില വളരെ പരിതാപകരമാണ്. അതിന് വേണ്ടി രാജ്യം ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കഴിഞ്ഞ കോവിഡ് കാലഘട്ടം നമ്മെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇപ്പോഴും കോവിഡ് മഹാമാരിയില്‍ നിന്നും രാജ്യത്തിന് മോചനമായിട്ടില്ല. സാമ്പത്തിക രംഗത്ത് ഉണ്ടായിരിക്കുന്ന അപചയം ഒരിക്കലും നിയന്ത്രണാധിനമായിരിക്കില്ല. എന്നിരുന്നാലും രാജ്യം ഒത്തുചേര്‍ന്ന് സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ ശ്രമിക്കും അദ്ദേഹം കൂട്ടിചേര്‍ത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here