gnn24x7

ഇന്തോനേഷ്യയിൽ ശക്തമായ ഭൂകമ്പം 35 മരണങ്ങൾ റിപ്പോർട്ട് ചെയ്തു

0
160
gnn24x7

ജക്കാർത്ത: ഇന്തോനേഷ്യയിലെ  സുലവേസി ദ്വീപിൽ വെള്ളിയാഴ്ച ശക്തമായ ഭൂകമ്പം ഉണ്ടാവുകയും തുടർന്ന് നിരവധി പേർക്ക് പരിക്ക് പറ്റുകയും 35 പേർ മരിക്കുകയും ചെയ്തു. പുലർച്ചെ 1 30 നാണ് നാടിനെ നടുക്കിയ ഭൂകമ്പം ഉണ്ടായത് .  റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പതിനായിരക്കണക്കിന് പേരുടെ വീടുകള്‍ക്ക്‌ നാശനഷ്ടങ്ങൾക്ക് ഇടയാക്കി. ഇതേതുടർന്ന്  അൻപതിനായിരത്തോളം വരുന്ന ആളുകൾ ഭയന്ന് അവരവരുടെ വീടുകൾ ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.

പ്രകൃതി ദുരന്ത നിവാരണ വിഭാഗം പരിസര പ്രദേശങ്ങളിൽ ശക്തമായ സുനാമി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഒന്നും നൽകിയില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ വീണ്ടും ഭൂചലനം ഉണ്ടായാൽ സുനാമിക്ക് സാധ്യത ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ജക്കാർത്തയ്ക്ക് അടുത്ത മജെനെ നഗരത്തിലും അതിനോട് അടുത്തുള്ള മുമുജു ജില്ലയിലുമാണ് 35 ഓളം പേർ പേർ ഈ ദുരന്തത്തിൽ മരണപ്പെട്ടത്.

നിരവധി കെട്ടിടങ്ങളും ബിൽഡിംഗുകളും തകർന്നുവീണു. അവശിഷ്ടങ്ങളുടെ ഇടയിൽപെട്ട് 637 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് അധികാരികൾ പറയുന്നത്. 2004 ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഇത്തരത്തിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് രണ്ട് ലക്ഷത്തിലധികം ആളുകൾ മരണപ്പെട്ടിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here