Buzz News

നിക്കോള്‍ കിഡ്മാനും ഹഗ് ഗ്രാന്റും എച്ച്.ബി.ഒയുടെ സൈക്കോ ത്രില്ലറില്‍ ഒരുമിക്കുന്നു

ന്യൂയോര്‍ക്ക്: എച്ച്.ബി.ഒയുടെ ‘ദ അണ്‍ഡൂയിങ്’ എന്ന സൈക്കോ ത്രില്ലറില്‍ ലോക പ്രസിദ്ധ നടനായ നിക്കോള്‍ കിഡ്മാനും ഹഗ് ഗ്രാന്റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എച്ച്.ബി.ഒ നിര്‍മ്മിക്കുന്ന മിനി സീരീസാണ് ഷൂട്ടിങ് തുങ്ങിയ ‘ദ അണ്‍ഡൂയിങ്’.

‘ബിഗ് ലിറ്റില്‍ ലൈസ്’ ചെയ്ത പ്രശസ്തനായ ഡേവിഡ് ഇ. കെല്ലിയാണ് ഇതിന്റെ സംവിധായകന്‍. 2014 ല്‍ പുറത്തിറങ്ങിയ ‘യു ഷുഡ് ഹാവ് നോണ്‍’ എന്ന ജീന്‍ ഹാന്‍ഫ് കൊലിറ്റ്‌സ് എഴുതിയ നോവലിന്റെ ഇതിവൃത്തമാണ് വെബ്‌സീരീസായി ചെയ്യുന്നത്. ഇതില്‍ നിക്കോള്‍ കിഡ്മാനും ഗ്രാന്റും മാന്‍ഹട്ടനില്‍ താമസിക്കുന്ന പണക്കാരയ ദമ്പതികളെയാണ് അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്. ചിത്രത്തിലെ കിഡ്മാന്റെ കഥാപാത്രമായ ഗ്രേസ് ഫ്രാസര്‍ ഒരു തെറാപ്പിസ്റ്റാണ്. അദ്ദേഹത്തിന്റെ ഭാര്യ കഥാപാത്രമായ ജൊനാദന്‍ ഫ്രാസര്‍ ഒരു ഒങ്കോളിജിസ്റ്റാണ്.

മാന്‍ഹട്ടനില്‍ വളരെ സമാധാനത്തില്‍ ജീവിച്ചികൊണ്ടിരുന്ന ഈ ദമ്പതിമാര്‍ ഒരു കൊലപാതകത്തിന് സാക്ഷിയാവുന്നതോടെ കഥ പലവഴി തിരിയുന്നു. വളരെ പ്രഗത്ഭരായ ഒരു ടീം ദ അണ്‍ഡൂയിങിന് പുറകിലുള്ളതുകൊണ്ട് ഒരുമികച്ച സീരീസായിട്ടാവും ഇത് വരിക എന്നാണ് വിനോദലോകത്തിന്റെ കണക്കുകൂട്ടല്‍. സീരീസിന്റെ ആദ്യ ഭാഗങ്ങള്‍ വളരെ സമാധാനപരമായി തുങ്ങുമെങ്കിലും പിന്നീട് കൂടുതല്‍ കലുഷിതമാവുന്ന കഥാതന്തുവാണ് ഉള്ളത്.

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

6 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

18 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

21 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago