Buzz News

പാലക്കാട് റെയില്‍വേ ഡിവിഷനില്‍ എട്ട് റിസര്‍വേഷന്‍ സെന്ററുകള്‍ കൂടി

പാലക്കാട് : കോവിഡ് കാലഘട്ടം ആയതിനാല്‍ പാലക്കാട് ഡിവിഷനിലെ ഒരുപാട് തീവണ്ടികള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഭാഗികമായി പല വണ്ടികളും ഇപ്പോള്‍ ക്രമേണ ഓടി തുടങ്ങിയിട്ടുണ്ട്. ഇതോടുകൂടി പാലക്കാട് ഡിവിഷനു കീഴില്‍ എട്ടു റിസര്‍വേഷന്‍ കൗണ്ടര്‍ സൗകര്യങ്ങള്‍ കൂടി വര്‍ദ്ധിപ്പിച്ചു.

പാലക്കാട് നിന്നും പൊള്ളാച്ചി -പാലക്കാട് ടൗണ്‍ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന ഭാഗത്താണ് പ്രധാനമായും ഈ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് കുറച്ച് ട്രെയിനുകള്‍ ഉടനെതന്നെ പ്രവര്‍ത്തനമാരംഭിക്കും എന്ന ഡിവിഷന്‍ അറിയിച്ചു. തിരിച്ചെന്തൂര്‍, അമൃത, രാജ്യറാണി എക്‌സ്പ്രസ്സ്, എന്നിവ താമസംവിന ഓടിത്തുടങ്ങും എന്നാണ് റെയില്‍വേ ഡിവിഷന്‍ അറിയിക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇനിയും കൂടുതല്‍ തീവണ്ടികള്‍ ഓടിത്തുടങ്ങുകയുള്ളൂ എന്ന് എന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വ്യക്തമാക്കി.

അങ്ങാടിപ്പുറം, ഷൊര്‍ണൂര്‍, ഫറോക്ക്, പയ്യന്നൂര്‍ എന്നീ സ്ഥലങ്ങളില്‍ റിസര്‍വേഷന്‍ പാലക്കാട് ഡിവിഷന്‍ കഴിഞ്ഞദിവസം പുനരാരംഭിച്ചിരുന്നു. കണക്കുകള്‍ പ്രകാരം പാലക്കാട് ഡിവിഷനുകളില്‍ കീഴില്‍ 21 പ്രത്യേക തീവണ്ടികളാണ് ഓടിക്കൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം കുറച്ചുകൂടി നിയന്ത്രണത്തില്‍ ആവുന്നതുവരെ അധിക തീവണ്ടികളുടെ യാത്രകളെക്കുറിച്ചൊന്നും റെയില്‍വേ ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ ജനുവരി ഫെബ്രുവരി മാസത്തോടുകൂടി കൂടുതല്‍ ട്രെയിന്‍ ഓടി തുടങ്ങാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

4 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

16 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

18 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago