Buzz News

എസ്.പി. ക്യാമ്പില്‍ പോലീസുകാരന്‍അസി. കമാണ്ടന്റിനെ കത്തികൊണ്ട് അക്രമിച്ചു

തിരുവനന്തപുരം: മാനസിക സംഘര്‍ഷത്തില്‍ പേരൂര്‍ക്കട എസ്.പി. ക്യാമ്പിലെ പോലീസുകാരന്‍ കത്തിയുമായി ചെന്ന് അക്രമം കാണിച്ചു. ഞായറാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴി തെളിയിച്ചത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഓരോ പോലീസുകാര്‍ക്കും അസി. കമാണ്ടന്റ് വിന്യസിച്ചിരുന്നു. ഇതിനെ ചൊല്ലി അക്രമിച്ച പോലീസുകാരന്‍ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് തിരിച്ച് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയ പോലീസുകാരന്‍ കയ്യില്‍ ഒരു കത്തിയുമായി ഓഫീസില്‍ അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് അയാള്‍ അസി. കമാണ്ടന്റിന്റെ ഓഫീസ് മുറിയില്‍ അതിക്രമിച്ച് കടന്ന അക്രമിക്കുകയായിരുന്നു. ഉടനെ പോലീസുകാര്‍ അക്രമിയായ പോലീസുകാരെ കീഴ്‌പ്പെടുത്തി. കടുത്ത മാനസിക സംഘര്‍ഷം പോലീസുകാരന്‍ അനുഭിച്ചിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പരസ്പരബന്ധമില്ലാതെ കുറെ നേരം സംസാരിച്ചുവെന്നും വെളിപ്പെടുത്തി. തുടര്‍ന്ന് മാനസിക വിഭ്രാന്തി കാണിച്ച പോലീസുകാരനെ കരുതല്‍ തടങ്കലിലാക്കി മനസികാരോഗ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. പോലീസിനെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

3 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

10 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

15 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago