തിരുവനന്തപുരം: നവബര്‍ 15 ന് ശേഷം സ്‌കൂളുകള്‍ ഭാഗീകമായി കേരളത്തില്‍ തുറക്കുവാനുള്ള നടപടികളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ആലോചിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ അധ്യയന വര്‍ഷം തീരെ പ്രവര്‍ത്തിച്ചിരുന്നില്ല. ഓണ്‍ ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ വിദ്യാഭ്യാസ രീതി ഇപ്പോഴും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ തുറന്നാലോ എന്ന ആലോചന സര്‍ക്കാര്‍ കൊണ്ടുവരുന്നത്.
ആദ്യഘട്ടത്തില്‍ 10, 12 ക്ലാസ് കുട്ടികള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ച ശേഷം കുട്ടികളെ ബാച്ചുകളാക്കി തിരിച്ച് ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്ന നിലയില്‍ നിയന്ത്രണത്തോടെ തുടങ്ങാം എന്നാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു. എന്തായാലും ആരോഗ്യവുകുപ്പിന് ഇക്കാര്യത്തില്‍ മുഖ്യ പങ്ക് നിര്‍വ്വഹിക്കുവാനുണ്ട്. ആരോഗ്യവകുപ്പുമായും ആലോചിച്ചു മാത്രമായിരിക്കും അന്തിമ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയുള്ളൂ. കുട്ടികളുടെ ഇടപഴകലുകളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നും കുട്ടികളിലൂടെ എളുപ്പത്തില്‍ രോഗവ്യാപന സാധ്യത ഉള്ളതുകൊണ്ടുമാണ് ഇപ്പോഴും ഇക്കാര്യത്തില്‍ ആശങ്ക നിലനില്‍കുന്നത്.
കോവഡ് മാനദണ്ഡങ്ങളോടെ ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും കോവിഡ് വ്യാപനം മുന്‍നിര്‍ത്തി പല സംസ്ഥാനങ്ങളും ഇപ്പോഴും സ്‌കൂളുകള്‍ ആരംഭിച്ചിരുന്നില്ല. യു.പി.യിലും പുതുച്ചേരിയിലും മാത്രമാണ് ഈ ഘട്ടത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്. എന്തായാലും അടുത്ത വരഷത്തോടെ മിക്ക ക്ലാസ്സുകളും ആരംഭിച്ചേക്കാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ട്.
(ചിത്രം കടപ്പാട്: മനോരമ ഓണ്‍ലൈന്‍)
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…