കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡണ്ടും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ആയ സൗരവ് ഗാംഗുലിയെ വീണ്ടും നെഞ്ചുവേദനയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് ഗംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. കഴിഞ്ഞ ജനുവരി മൂന്നിനാണ് ആദ്യമായി ആയി സൗരവ് ഗാംഗുലിക്ക് ഹാർട്ടറ്റാക്ക് വരുന്നത്. തുടർന്ന് ആശുപത്രിയിലെത്തിച്ച സൗരവ് ഗാംഗുലിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു.
തനിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതെന്ന് പറഞ്ഞ അടിസ്ഥാനത്തിൽ ആണ് ബുധനാഴ്ച രാവിലെ സൗരവ് ഗാംഗുലി അപ്പോളോ ഹോസ്പിറ്റൽ വീണ്ടും പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരി മൂന്നിനാണ് വുഡ്ലാന്ഡ് ഹോസ്പിറ്റലിൽ വച്ച് സൗരവ് ഗാംഗുലിക്ക് ആഞ്ജിയോപ്ലാസ്റ്റി ചെയ്തിരുന്നത്. തീവ്രമായ ശാരീരിക പരിചരണ തോടെ സൗരവ് ഗാംഗുലി പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയിരുന്നു പക്ഷേ ആകസ്മികമായാണ് ഇന്ന് രാവിലെ വീണ്ടും അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത് ഇപ്പോൾ തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ് സൗരവ് ഗാംഗുലി. ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞുവെങ്കിലും കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…