സാൾട്ട് ലെയ്ക്ക്: പശ്ചിമ ബംഗാളിലെ സാൾട്ട് ലേക്ക് നഗരത്തിലെ വീടിന്റെ ടെറസിൽ നിന്ന് കാണാതായ 25 കാരന്റെ അസ്ഥികൂടം വ്യാഴാഴ്ച കണ്ടെത്തി. മകൻ അർജുനെ കുറച്ചുനാളായി കാണാനില്ലെന്ന് അച്ഛൻ അനിൽ കുമാർ മഹേൻസരിയ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിരുന്നു.
അനിൽകുമാറിന്റെ ഭാര്യ ഗീതയും മൂന്ന് ആൺമക്കളും സാൾട്ട് ലെയ്ക്കിൽ ആയിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ വർഷം മക്കളായ അർജുൻ(25), വിദുർ(22), വൈദി(20) എന്നിവർക്കൊപ്പം രാജാർഹട്ടിലേക്ക് താമസം മാറിയിരുന്നു. പിന്നീട് ഭാര്യ മക്കൾക്കൊപ്പം റാഞ്ചിയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറി. മകനെ കാണാതായതിൽ ഭാര്യ ഗീതക്കെതിരെയാണ് അനിൽ കുമാർ സംശയം പ്രകടിപ്പിച്ചത്.
കുറച്ചു മാസങ്ങളായി മകൻ അർജുനേ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് അനിൽ കുമാർപോലീസിൽ പരാതി നൽകുകയായിരുന്നു. മകനെ അന്വേഷിക്കുമ്പോഴെല്ലാം തന്റെ കൂടെ ഉണ്ടെന്ന് ഭാര്യ ഗീത പറഞ്ഞിരുന്നു.
അസ്ഥികൂടത്തിന്റെ ഐഡന്റിറ്റി കണ്ടെത്താനായി വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, പ്രാഥമിക പരിശോധനയിൽ അസ്ഥികൂടം അർജുനന്റെതാണെന്ന് തോന്നുന്നുവെന്നും പോലീസ് പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…