കോഴിക്കോട്: മോഷ്ടിച്ച സ്വർണാഭരണം ഒൻപത് വർഷത്തിന് ശേഷം ഉടമക്ക് തിരികെ നൽകി മോഷ്ടാവ്. അതേ അളവിലുള്ള സ്വർണമാണ് മോഷ്ടാവ് തിരികെ നൽകിയത്. അന്നത്തെ സ്വർണ വിലയും ഇന്നത്തെ വിലയും താരതമ്യം ചെയ്താൽ ഒരു ലക്ഷം രൂപയോളം അധികം വിലയാണ് ഇപ്പോൾ.
തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങത്ത് ടൗണിന് സമീപം താമസിക്കുന്ന സ്ത്രീക്കാണ് ഒൻപത് വർഷത്തിന് ശേഷം സ്വർണ്ണം തിരികെ ലഭിച്ചത്. മോഷ്ടിച്ച സ്വര്‍ണവും കൂടെയൊരു കുറിപ്പും കിടപ്പ് മുറിയുടെ ജനലില്‍ നിന്നാണ് അവർക്ക് ലഭിച്ചത്.
അലമാരയിലിരുന്ന ഏഴേകാൽ പവൻ മാല നഷ്ടപ്പെട്ടത് ഒരുപാട് നാള് കഴിഞ്ഞാണ് അവർ അറിഞ്ഞത്. അതുകൊണ്ടുതന്നെ അവർ പോലീസിൽ പരാതിയും നൽകിയിരുന്നില്ല. നഷ്ടപ്പെട്ട അതേ മോഡല്‍ മാലയാണ് തിരികെ മോഷ്ടാവ് വെച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ അറിയാതെ എടുത്തുപോയതാണെന്നും അതിന് പകരമായി ഇത് സ്വീകരിച്ച് പൊരുത്തപ്പെട്ടുതരണമെന്നുമാണ് കുറിപ്പിൽ എഴുതിയിട്ടുണ്ട്.
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…