കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനും സുഹൃത്ത് സന്ദീപിനുമായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ഇതിനിടെ മറ്റ് വഴികളിലൂടെ കേസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ഒന്നാം പ്രതി പിഎസ് സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ രണ്ട് പേരുടെയും മൊഴിയില്‍ സ്വപ്ന സുരേഷി(Swapna Suresh)നെ കൂടാതെ മറ്റ് രണ്ട് പേരുകള്‍ കൂടി പരാമര്‍ശിച്ചിട്ടുണ്ട്.
തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ പശ്ചാത്തലവും പരിശോധിച്ചിരുന്നു. സ്വര്‍ണക്കട(Gold Smuggling Case)ത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നു ഇതില്‍ നിന്നും വ്യക്തമായതായാണ് സൂചന. സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ മൊഴികള്‍ മജിസ്ട്രേറ്റിന്‍റെ മുന്‍പാകെ രേഖപ്പെടുത്തുകയും ഇവര്‍ക്ക് സുരക്ഷ ശക്തമാക്കുകയും ചെയ്യും.
അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികള്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി (National Investigation Agency) യുഎപിഎ (UAPA) വകുപ്പ് ഉള്‍പ്പെടുത്തി FIR രജിസ്റ്റര്‍ ചെയ്തു. കടത്താന്‍ ശ്രമിച്ച സ്വര്‍ണ൦ ദുരുപയോഗിച്ച് ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സാധ്യതയുണ്ടെന്ന് NIA കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത FIR-ല്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശി സരിത്താണ് കേസില്‍ ഒന്നാം പ്രതി. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരാണ് യഥാക്രമം രണ്ടും നാലും പ്രതികള്‍. പാഴ്സല്‍ ഒരുക്കിയ കൊച്ചി സ്വദേശി ഫാസില്‍ ഫരീദാണ് കേസില്‍ മൂന്നാം പ്രതി. നാല് പേര്‍ക്കുമെതിരെ UAPAയുടെ ഒരേ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ…
വാഷിംഗ്ടൺ ഡിസി: അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ…
തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ…
ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരുഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു…
ഡെട്രോയിറ്റ്: 13 വയസ്സുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ച…