തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം. മന്ത്രിയുടെ ഓഫീസ് പൊലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വെച്ചുള്ള വാട്‌സാപ്പ് വഴിയാണ് ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്ക് മെസേജ് വന്നത്. താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞാണ് വാട്‌സാപ്പ് മെസേജ് വന്നത്. തുടര്‍ന്ന് സഹായം വേണമെന്നും ആമസോണ്‍ പേ ഗിഫ്റ്റ് പരിചയമുണ്ടോന്നും ചോദിച്ചു. ഇതോടെ ഡോക്ടറിന് സംശയം തോന്നി മന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസ് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…