Crime

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ രൂക്ഷ വിമർശനം. കേസുമായി ബന്ധപ്പെട്ടുള്ള രേഖകൾ ചോർന്ന വിഷയത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. കോടതിയുടെ ഫോർവേഡ് നോട്ട് എങ്ങനെ പുറത്തായി എന്നതു പ്രോസിക്യൂഷൻ വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടു.

പ്രോസിക്യൂഷന്റെ പക്കൽ മാത്രമാണ് കോടതി തയാറാക്കിയ ഫോർവേഡ് നോട്ടുള്ളത്. ഇത് പുറത്തു പോയത് എങ്ങനെ എന്നു പ്രോസിക്യൂഷൻ വ്യക്തമാക്കണം എന്ന ആവശ്യമാണ് കോടതി ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹർജികൾ മേയ് 31നു പരിഗണിക്കാൻ കോടതി മാറ്റിവച്ചു.

അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ തെളിവുകൾ പ്രോസിക്യൂഷൻ മുദ്രവച്ച കവറിൽ കോടതിക്കു സമർപ്പിച്ചിട്ടുണ്ട്. ഹർജി ഈ മാസം 26നു പരിഗണിക്കുന്നതിനാണു മാറ്റിവച്ചിരിക്കുന്നത്. ദിലീപിനെതിരായ അപേക്ഷയിൽ പ്രതിഭാഗത്തിന് എതിർ സത്യവാങ്മൂലം നൽകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Sub Editor

Recent Posts

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

15 mins ago

പോർമുഖം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

23 mins ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

8 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

20 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

22 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago