പുതുച്ചേരി: സുന്ദരിയായ ഭാര്യ തന്നെ ഉപേക്ഷിച്ച് പോകുമോ എന്ന ഭയത്തെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ചെന്നൈ സ്വദേശിനിയായ രതികലയെ ഭർത്താവ് ബാബുരാജ് ആണ് കൊല്ലപ്പെടുത്തിയത്. ബാബുരാജ് ഗ്രൈന്‍ഡര്‍ മെഷീനിന്റെ കല്ലെടുത്ത് ഭാര്യയുടെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ബാബുരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ പുതുച്ചേരി മേട്ടുപാളയത്ത് വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്.
ഇവർക്ക് രണ്ട് കുട്ടികളാണുള്ളത്. ഭാര്യ രതികലയെ സംശയച്ചിരുന്ന യുവാവ് എന്നും വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. കൂടാതെ ഭാര്യയെ അയൽവാസികളോട് സംസാരിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. വീട്ടിൽ വഴക്ക് രൂക്ഷമായതോടെ ചെന്നൈയിലെ സ്വന്തം വീട്ടിലേക്ക് രതികല പോയി.
എന്നാല്‍ രതികല കാമുകനെ കാണാനാണു പോയതെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം തന്നെ ബാബു ചെന്നൈയിലെത്തി ഭാര്യയെ തിരികെ വീട്ടിലേക്ക് കൊണ്ട് വരികയായിരുന്നു. ഇതേ തുടർന്ന് വീണ്ടും ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും ബാബുരാജ് ഗ്രൈന്‍ഡര്‍ മെഷീനിന്റെ കല്ലെടുത്ത് ഭാര്യയുടെ തലക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ വന്ന് രതികലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…