തിരുവനന്തപുരം: തന്നെ കുടുക്കി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍. എന്‍.ഐ.എയ്ക്കും കസ്റ്റംസിനുമാണ് അരുണ്‍ പരാതി നല്‍കിയത്.
ശിവശങ്കര്‍ പറഞ്ഞത് അനുസരിച്ച് മാത്രമാണ് താന്‍ ഫ്‌ളാറ്റില്‍ മുറിയെടുത്തുകൊടുത്തതെന്നും കുടുംബസുഹൃത്ത് എന്ന് മാത്രമാണ് ശിവശങ്കര്‍ പറഞ്ഞതെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാ കുറ്റവും തന്റെ മേല്‍ ചുമത്തി ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായും എന്‍.ഐ.എയ്ക്ക് നല്‍കിയ പരാതിയില്‍ അരുണ്‍ പറഞ്ഞു.
യു.എ.ഇ കോണ്‍സുലേറ്റിലിക്കുമ്പോള്‍ തന്നെ സ്വപ്‌നയുമായി ശിവശങ്കറിന് ബന്ധമുണ്ടായിരുന്നെന്നും സ്വപ്നയ്ക്ക് കാര്‍ കുറഞ്ഞവിലയില്‍ വാങ്ങുന്നതിന് തന്റെ സഹായം തേടിയെന്നും അരുണ്‍ പറഞ്ഞു.
ശിവശങ്കറിനെതിരെ കസ്റ്റംസിനും എന്‍.ഐയ്ക്കും അരുണ്‍ നേരിട്ട് പരാതി നല്‍കുന്നു എന്നതും കേസില്‍ ശ്രദ്ധേയമാണ്. ഈ പരാതി കൂടി മുഖവിലക്കെടുത്തായിരിക്കും കസ്റ്റംസിന്റെ തുടര്‍ അന്വേഷണങ്ങള്‍ എന്നാണ് അറിയുന്നത്.
അതേസമയം ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട് ഇന്ന് അരുണിന്റെ മൊഴി രേഖപ്പെടുത്തും.
അതിനിടെ എം. ശിവശങ്കര്‍ സര്‍വീസ് ചട്ടം ലംഘിച്ചുവെന്നാണ് ചീഫ് സെക്രട്ടറിതല അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. സ്വര്‍ണക്കടത്തുകേസ് പ്രതികളുമായുള്ള ബന്ധത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട്് മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവിറങ്ങുമെന്നാണ് അറിയുന്നത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ഇന്ന് രണ്ട് പേരെ കൂടി എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…