Categories: Crime

രഹസ്യമായി വിവാഹം ചെയ്ത മകളെ മാതാപിതാക്കൾ ചേർന്ന് കൊലപ്പെടുത്തി

ന്യൂഡൽഹി: രഹസ്യമായി വിവാഹം ചെയ്ത മകളെ മാതാപിതാക്കൾ ചേർന്ന് കൊലപ്പെടുത്തി. രാജ്യതലസ്ഥാനത്താണ് ഞെട്ടിക്കുന്ന സംഭവം. ഇരുപത്തിയഞ്ചുകാരിയായ ശീതൾ ചൗധരി എന്ന യുവതിയെയാണ് മാതാപിതാക്കള്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുൾപ്പെടെ ആറ് പേർ അറസ്റ്റിലായിട്ടുണ്ട്.

ന്യൂഅശോക് നഗർ നിവാസിയായ ശീതൾ, അങ്കിത് ഭതി എന്ന യുവാവുമായി കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഈസ്റ്റ് ഡൽഹിയിലെ ആര്യസമാജം ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാൽ ഈ ജനുവരിയിലാണ് വിവാഹ വിവരം ശീതൾ വീട്ടുകാരെ അറിയിച്ചത്. വിവരം അറിഞ്ഞ വീട്ടുകാർ ശീതളിനോട് വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടു. ഇതിന് യുവതി വഴങ്ങാതെ വന്നതോടെ അച്ഛനും അമ്മയും ഉൾപ്പെടെയുള്ള ബന്ധുക്കൾ ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് മൃതദേഹം അലിഗഡിലെത്തിച്ച് ഒരു കനാലിൽ ഉപേക്ഷിച്ചു. തൊട്ടടുത്ത ദിവസം തന്നെ പൊലീസ് മൃതദേഹം കണ്ടെടുത്തെങ്കിലും ആരും അമ്പേഷിച്ച് വരാത്തതിനെ തുടർന്ന് അജ്ഞാത മൃതദേഹം എന്നു കരുതി സംസ്കരിച്ചു. ഫെബ്രുവരി 2നായിരുന്നു ഇത്. ഇതിനിടെ ഭാര്യയുടെ വിവരങ്ങൾ ഒന്നും അറിയാതെ ആയതിനെ തുടർന്ന് ഫെബ്രുവരി 18ന് അങ്കിത് പൊലീസില്‍ പരാതിയുമായി സമീപിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ശീതളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തു വരുന്നത്. തുടർന്ന് അലിഗഡ് പൊലീസുമായി ബന്ധപ്പെട്ടപ്പോൾ കനാലിൽ നിന്ന് യുവതിയുടെ മൃതദേഹം ലഭിച്ചതും അത് സംസ്കരിച്ചതും സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന വസ്ത്രങ്ങളിൽ നിന്ന് അത് ശീതൾ തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.കൊലപാതക കുറ്റത്തിനാണ് ശീതളിന്റെ മാതാപിതാക്കൾ അടക്കം ആറു പേർക്കെതിരെ കേസ്. മാതാപിതാക്കളായ രവീന്ദ്ര-സുമൻ, അമ്മാവൻമാരായ സഞ്ജയ്, ഓം പ്രകാശ്, കസിൻ പര്‍വേശ്, മറ്റൊരു ബന്ധു അങ്കിത് എന്നിവരാണ് പൊലീസ് പിടിയിലായത്.

Newsdesk

Recent Posts

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

50 mins ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

12 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

14 hours ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

15 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

16 hours ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

17 hours ago