Crime

ഫ്ലാറ്റില്‍ മനുഷ്യന്‍റെ കൈ തൂങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കറാച്ചി: ടെലിഫോണ്‍ വിവരത്തെ തുടര്‍ന്ന് സദറിലെ ഫ്ലാറ്റില്‍ എത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മുറിയില്‍ എഴുപതു വയസ്സു തോന്നിക്കുന്ന ഒരാളുടെ മൃതദേഹം ഛിന്നഭിന്നമായി കിടക്കുന്ന നിലയിലാണ് പൊലീസ് ആദ്യം കണ്ടത്. തൊട്ടടുത്തായി ഒരു സ്ത്രീ കിടന്നുറങ്ങുന്നുണ്ടായിരുന്നു. മരണത്തിന് കാരണക്കാരിയെന്ന് കരുതുന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോരയില്‍ പുരണ്ട വസ്ത്രങ്ങളും കൊല്ലാനുപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കത്തി, ചുറ്റിക, മൂര്‍ച്ചയേറിയ മറ്റ് ആയുധങ്ങള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

സദറിലെ ഫ്ലാറ്റില്‍ നിന്നും ഒരു മനുഷ്യന്‍റെ കൈ തൂങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗാഢനിദ്രയിലാണ്ട സ്ത്രീയുടെ തൊട്ടടുത്തു തന്നെയാണ് ചില ശരീര ഭാഗങ്ങള്‍ കിടന്നിരുന്നത്. ഫ്ലാറ്റിലാകെ ചോരയും മറ്റ് ശരീര ഭാഗങ്ങളും ചിതറിക്കിടന്നിരുന്നു. പരസ്പര ബന്ധമില്ലാത്തതുപോലെയാണ് സ്ത്രീ പൊലീസിനോട് പെരുമാറിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏതോ തരത്തിലുള്ള ലഹരി ഇവര്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.

Sub Editor

Recent Posts

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

2 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

3 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

3 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

4 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

23 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

1 day ago