ചേര്‍ത്തല: തട്ടിപ്പ് കേസില്‍ പിടിയിലായ മോണ്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പോര്‍ഷെ ബോക്‌സ്റ്റര്‍ കാറും. ഒരു വര്‍ഷമായി ഈ കാര്‍ ചേര്‍ത്തല പോലീസ് സ്‌റ്റേഷന്‍ കോംപൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനേത്തുടര്‍ന്നാണ് കാര്‍ പോലീസ് പിടിച്ചെടുത്തത്. മോണ്‍സണ്‍ മാവുങ്കല്‍ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കിയില്ലെന്നും പോലീസ് വ്യക്തമാക്കി. 2007ല്‍ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വാഹനം. കരീന കപൂറിന്റെ മുംബൈയിലുള്ള വിലാസത്തിലാണ് കാറിന്റെ രജിസ്‌ട്രേഷനുള്ളത്.
ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനേത്തുടര്‍ന്ന് ഇരുപയോളം കാറുകളാണ് മോണ്‍സണിന്റെ പക്കല്‍നിന്ന് പോലീസ് പിടിച്ചെടുത്തത്. അതില്‍ ഒരു കാറാണ് കരീന കപൂറിന്റെ പേരിലുള്ള രജിസ്‌ട്രേഷനില്‍ ഇപ്പോഴും തുടരുന്നത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഈ കാറിന്റെ രജിസ്‌ട്രേഷന്‍ ഇത് വരെ മാറ്റാത്തത് സംബന്ധിച്ചും വാഹനം മോണ്‍സണിന്റെ പക്കല്‍ എങ്ങനെ എത്തി എന്നത് സംബന്ധിച്ചും മോണ്‍സണ്‍ മാവുങ്കലിന് എത്ര വാഹനങ്ങളുണ്ടെന്ന കാര്യത്തിലും വ്യക്തതയില്ല.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…